മീനങ്ങാടി : കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റിയുടെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ എഡിഎസ് അംഗങ്ങള്‍ക്ക് കേന്ദ്ര ക്ഷേമ പദ്ധതികള്‍ ബാങ്കിലൂടെ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു.
ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മണിക്ക് മീനങ്ങാടി എസ്.എ മജീദ് ഹാളില്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് അദ്ധ്യക്ഷത വഹി ക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി മുഖ്യ പ്രഭാഷണം നടത്തും.
കേന്ദ്ര സര്‍ക്കാറിന്റെ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍മാര്‍ സെമിനാര്‍ നിയന്ത്രിക്കും.
പരിപാടിയില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിന് അവസരമുണ്ടാകും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
ക്വിസ് മത്സരവും സമ്മാന വിതരണവും ഉണ്ടാകും. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വയനാട്, കണ്ണൂര്‍ യൂനിറ്റുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: