ആലപ്പുഴ: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും ഗാന്ധി സ്മൃതിമണ്ഡപ പുരസ്‌കാര വിതരണവും ഇന്നു നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി സ്മൃതിമണ്ഡപം സമിതിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 9.30ന് സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി. സുധാകരന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും. മരണാനന്തര ബഹുമതിയായി ദേവദത്ത് ജി. പുറക്കാടിന് സമര്‍പ്പിക്കുന്ന ഗാന്ധി സ്മൃതി മണ്ഡപ പുരസ്‌കാരം അദ്ദേഹത്തിന്റെ പത്‌നി എസ്. രത്തിനം കെ.സി. വേണുഗോപാല്‍ എംപിയില്‍നിന്ന് ഏറ്റുവാങ്ങും.
















