ആലപ്പുഴ: പുന്നമടയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. പുന്നമട കോട്ടച്ചിറ പാലത്തിന് പടിഞ്ഞാറോട്ടുള്ള റോഡിന് സമീപമുള്ള വീടുകളിലാണ് കഴിഞ്ഞദിവസം പരക്കെ മോഷണം നടന്നത്. സനാതന ഭവന്‍ മഹേഷിന്റെ വീട്ടില്‍ നിന്ന് ആയിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ജനലരികില്‍ സൂക്ഷിച്ചിരുന്ന ഇവ പാളിതുറന്ന് കൈക്കലാക്കുകയായിരുന്നു. സമീപത്തെ നിരവധി വീടുകളിലെ വാഹനങ്ങളില്‍ നിന്ന് പെട്രോളും മോഷ്ടിച്ചിട്ടുണ്ട്. മഹേഷ് ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിങ് അപൂര്‍വമായാണ് നടക്കുന്നതെന്നും മദ്യപസംഘങ്ങളും മോഷ്ടാക്കളും വര്‍ദ്ധിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
















