കരുവാരക്കുണ്ട്: കല്‍ക്കുണ്ട് മണലിയാം പാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. രണ്ടാഴ്ച്ച പഴക്കമുളള കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. കൃഷിയിടത്തിലെത്തിയ കര്‍ഷകരാണ് കാട്ടനയുടെ ജഡം ആദ്യമായി കണ്ടത്. തുടര്‍ന്ന് കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കാട്ടാനക്ക് ആറ് വയസ് തോന്നിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കല്‍ക്കുണ്ട് മണലിയാം പാടത്ത് കാട്ടാനകളുടെ വിളയാട്ടം വ്യാപകമാണ്, വനമേഖലയില്‍ വന്യമൃഗവേട്ട വ്യാപകമായതോടെയാണ് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒ കെ.സജി, കരുവാരക്കുണ്ട് ഡപൂട്ടി ഫോറസ്റ്റ് ഓഫീസര്‍ പി.ടി സുബ്രഹ്മണ്യന്, വി.ബി.ശശികുമാര്‍, എം.പുരുഷോത്തമന് എന്നിവര്‍ സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: