തേഞ്ഞിപ്പലം: ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി.രമ നയിക്കുന്ന സ്ത്രീസ്വാഭിമാന്‍ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല വരേവേല്പ്പ്. രാവിലെ 10 മണിയോടെ ചേളാരിയിലെത്തിയ യാത്രക്ക് ചെണ്ടമേളം, പൂത്താലം എന്നിവയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ക്ഷേത്രസംരക്ഷണ സമിതി, മാതൃസമിതി, ശാഖാസമിതി ഭാരവാഹികള്‍ യാത്രനായികയെ ഹാരാര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്റ് അനിത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ജനാര്ദ്ദനന്, എന്‍സിവി നമ്പൂതിരി, ശ്രീധര്‍, ശാന്ത എസ് പിള്ള, എ.ജഗന്നിവാസന്‍, സുഷമ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആദരണീയ മാതൃത്വങ്ങളെ ആദരിച്ചു.
കേരള ക്ഷേത്രസംരക്ഷണി സമിതിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ അഭിമാനം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ 24നാണ് യാത്ര കാസര്‍ഗോഡ് നിന്നും ആരംഭിച്ചത്. ഫെബ്രുവരി ഏഴിന് തിരുവന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രാങ്കണത്തിലാണ് യാത്ര സമാപിക്കുക. ഇന്നത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി ശബ്ദിക്കാന്‍ മഹിളാ, രാഷ്ട്രീയ സംഘടനകള്‍ക്ക് സാധിക്കുന്നില്ല. സ്ത്രീയെ ബഹുമാനിക്കുന്ന സംസ്കാരത്തെ ശക്തിപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള സംഘടനയാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി. ശബരിമലയിലെ സ്ത്രീപ്രവേശന വാദവും ചുംബനസമരാഭാസങ്ങള്ക്കും പിന്നില്‍ ഈശ്വരനിഷേധികളായ രാഷ്ട്രീയ നരാധമന്മാരാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീ സംരക്ഷണമെന്ന വാക്ക് അന്വര്‍ത്ഥമാകണമെങ്കില്‍ അമ്മ, കുഞ്ഞ്, കുടുംബം എന്ന തലത്തിലേക്ക് മാറേണ്ടതുണ്ട്. ജീവിതത്തില്‍ താളപ്പിഴകളുണ്ടാകാതിരിക്കാന് അമ്മയുടെ നിയന്ത്രണം, സാന്നിധ്യം സ്നേഹം എന്നിവ തിരിച്ചറിയേണ്ടതുണ്ട്. ചില വിവരംകെട്ട മതനേതാക്കള്‍ സ്ത്രീയെ പ്രസവിക്കാന്‍ മാത്രം കൊള്ളുന്നവള്‍ എന്ന് പരിഹസിച്ചപ്പോള്‍ ഒരു പുരോഗമന സംഘനടകളും നാവനക്കിയില്ല. ധര്‍മ്മം പ്രചരിപ്പിക്കുന്ന മക്കളെ ജനിപ്പിക്കാന്‍ സ്ത്രീയുടെ ശക്തിയും കഴിവും തിരിച്ചറിയാന്‍ അവളുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ഈ യാത്ര സഹായിക്കും.
ചേളാരിയിലെ പരിപാടിക്ക് ശേഷം, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്വീകരണം നല്കി. എടപ്പാളില്‍ നടന്ന സമാപന പരിപാടി ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് മലപ്പുറം, മഞ്ചേരി അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: