കമ്പളക്കാട് : അരനൂറ്റാണ്ട് മുമ്പ് കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനാര്ത്ഥംനിര്മ്മിച്ച അണക്കെട്ട് തകര്ച്ചാഭീഷണിയി ല്‍. അണക്കെട്ടില്‍നിന്നുള്ള ജലത്തെ ആശ്രയിച്ച് രണ്ടാംവിള നെല്‍കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ പാടങ്ങള്‍ തരിശിട്ടു. അറ്റകുറ്റപ്പണികളുടെ അഭാവമാണ് അണക്കെട്ടിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഒരുവര്‍ഷംമുമ്പ് അണക്കെട്ടിന്റെ ഒരു വശത്ത്ചോര്ച്ചയില് നിന്നാണ് തകര്‍ച്ചയുടെ ആരംഭം. പിന്നീട് ചോര്ച്ചകൂടി അണക്കെട്ടിന്റെ വലതുവശത്ത് മണ്ണിടിച്ചില്തുടങ്ങി ഇതിനകം ഗര്ത്തമായികഴിഞ്ഞു. ഇതോടെ ചീര്‍പ്പിട്ട് അണയില്‍ വെള്ളംകെട്ടിനിര്ത്താ ന് സാധിക്കാതെയായി. വെള്ളമില്ലാതായതോടെ കര്‍ഷകര്‍ നെല്‍പ്പാടങ്ങള്‍ തരിശിടുകയു ംചെയ്തു. അമ്പത് വര്‍ഷം മുമ്പാണ് മൈനര്‍ ഇറിഗേഷന്‍വകുപ്പ് മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തിലെ കാര്‍ഷികമേഖലയിലേക്ക് ജലമെത്തിക്കുന്നതിനായി വെന്റിലേറ്റര്ക്രോസ് ബാര്‍(ചീര്‍പ്പ്)അണക്കെട്ട് നിര്‍മ്മിച്ചത്. ഇരു പഞ്ചായത്തുകളിലുമായി ഏകദേശം മൂവായിരംഹെക്ടര് സ്ഥലത്തെ നെല്‍പ്പാടങ്ങളില്‍ രണ്ടാംവിള നെല്‍കൃഷി നടത്തുന്നത് കല്ലഞ്ചിറപ്പുഴയിലെ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. അണക്കെട്ട് നിര്മ്മിച്ചതിന്ശേഷം മൈനര്ഇറിഗേഷ ന്വകുപ്പ് പിന്നീട് ഒരുഅറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍പറഞ്ഞു. ഇതാണ് അണ തകര്‍ച്ചയിലേക്ക് നീങ്ങാനുള്ള പ്രധാനകാരണവും. അണക്കെട്ടിന്സമീപത്തെ നൂറോളംവരുന്ന ആദിവാസികള്‍ അണക്കെട്ടിന് മുകളിലൂടെയുള്ള നടപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോള്‍ അതിനും നിവൃത്തിയില്ലാതായി. അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി കര്‍ഷകര്‍ക്ക് ഉപകാര പ്രദമാക്കണമെന്നാണ് ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: