കുട്ടനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് ഫെബ്രുവരി അഞ്ചിന് കുട്ടനാട്ടില്‍ തലവടിയില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കാന്‍ ബിജെപി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ജനമനസാക്ഷിയെ തൊട്ടുണര്‍ത്തി കാസര്‍കോഡുനിന്നാരംഭിച്ച വിമോചന യാത്ര ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് രാജിവച്ച് പുറത്തുപോകേണ്ടിവരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് പറഞ്ഞു.
അര നൂറ്റാണ്ടായി കേരള മാറിമാറി ഭരിക്കുന്ന ഇടതു വലതു മുന്നണികള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ അന്നവും വെള്ളവും മണ്ണും തൊഴിലും തുല്യനീതിയും ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടെന്നും ബിജെപിയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റെ കേരള രക്ഷായാത്ര ഉമ്മന്‍ചാണ്ടി രക്ഷായാത്രയായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ മണിക്കുട്ടന്‍ ചേലേക്കാട്, കെ.എന്‍. കൃഷ്ണന്‍, വി.ജി. വര്‍ഗീസ്, അജിത്ത് പിഷാരത്ത്, പി. കെ. രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
















