Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയ്യേറ്റക്കാര്‍ക്കു രാഷ്‌ട്രീയ സംരക്ഷണം; ജനം പുറമ്പോക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:57 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ച് അട്ടിമറിച്ചു. ജില്ലാഭരണകൂടത്തിന്റെ നിലപാടുകള്‍ രാഷ്‌ട്രീയക്കാര്‍ അട്ടിമറക്കുന്നതില്‍ ജനരോഷം ഉയരുന്നു. സംഘടിത മതവിഭാദത്തെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ നടത്തുന്ന പ്രീണന രാഷ്‌ട്രീയമാണ് കയ്യേറ്റക്കാര്‍ക്ക് തുണയായത്. കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ രാഷ്‌ട്രീയക്കാര്‍, സംഘടിതരല്ലാത്തതിനാല്‍ യാത്രക്കാര്‍ വഴിയാധാരം എന്നതാണ് ദുരവസ്ഥ്. നടപടി മന്ദഗതിയില്‍. ചില രാഷ്‌ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കടുത്ത സമ്മര്‍ദമാണ് ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയ ഒഴിപ്പിക്കല്‍ നടപടിക്ക് തുടക്കത്തില്‍ തന്നെ കടിഞ്ഞാണിട്ടത്. കഴിഞ്ഞ 19ന് കിടങ്ങാംപറമ്പ് മുതല്‍ കോടതിപ്പാലം വരെ ഒഴിപ്പിക്കല്‍ നടന്നു. എന്നാല്‍ മുല്ലയ്‌ക്കല്‍ തെരുവ് അടക്കമുള്ള ഭാഗങ്ങളില്‍ ഒരാഴ്ചയായിട്ടും നടപടി ഉണ്ടായിട്ടില്ല. വമ്പന്മാരുടെ ഫുട്പാത്ത് കൈയേറ്റവും ഈ ഭാഗങ്ങളിലുണ്ട്. സക്കരിയാ ബസാര്‍, ജനറല്‍ ആശുപത്രി റോഡ്, കല്ലന്‍ റോഡ് തുടങ്ങിയിടങ്ങളിലും വ്യാപക കൈയേറ്റം ഉണ്ടായിട്ടുണ്ട്.

സക്കരിയാ ബസാറില്‍ രണ്ട് ഭരണകക്ഷിര നേതാക്കളുടെ കെട്ടിടങ്ങള്‍ റോഡ് പുറമ്പോക്ക് കൈയേറിയവയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മാണം നടക്കുന്ന ഒരു കെട്ടിടത്തിനും നഗരസഭയുടെ അനുമതി ഉടമ ഉറപ്പാക്കിയിട്ടുണ്ടത്രേ. ഇവിടെ വട്ടപ്പള്ളി വരെയുള്ള ഭാഗത്ത് നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ട്. വഴിയോരത്ത് പെട്ടിവണ്ടികളില്‍ പഴക്കച്ചവടം നടത്തിയവരെ വരെ ഒഴിപ്പിച്ചവര്‍ വലിയ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗതാഗത കുരുക്കില്‍ നട്ടം തിരിയുന്ന നഗരത്തില്‍ യാത്ര സുഗമമാക്കാന്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അനിവാര്യമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വഴിവാണിഭക്കാര്‍ അടക്കമുള്ളവരുടെ പിന്തുണ നേടാന്‍ പല രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ എതിര്‍ക്കുകയാണ്.

പ്രതിഷേധ പരിപാടികള്‍ കൂടി ആരംഭിച്ചതോടെ ഉദ്യോഗസ്ഥര്‍ പിന്‍വലിഞ്ഞ മട്ടാണ്. റവന്യൂവകുപ്പ്, നഗരസഭ, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 19ന് വിജയകരമായി നടന്ന ഒഴിപ്പിക്കല്‍ പിറ്റേന്ന് രാവിലെ പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും നടന്നില്ല. അതിനിടെ ഒഴിപ്പിച്ച പ്രദേശങ്ങളില്‍ വീണ്ടും കൈയേറ്റവും ആരംഭിച്ചു. ആലപ്പുഴ എസ്ഡിവി സ്‌കൂളിന് മുന്നില്‍ പഴംപച്ചക്കറി വ്യാപാരികള്‍ ചാക്കുകെട്ടുകള്‍ നിരത്തി ഫുട്പാത്ത് യാത്ര വീണ്ടും തടഞ്ഞിരിക്കുകയാണ്. ഇവിടെ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. നഗരത്തിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന 1990ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിപ്രകാരം നടപടികള്‍ തുടരുമെന്നാണ് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചിരുന്നത്. പൊതുസ്ഥലങ്ങളും റോഡുകളും അനധികൃതമായി കൈയേറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ നഗരസഭ രണ്ടാമതും നോട്ടീസ് നല്‍കിയിരുന്നു.

ലൈസന്‍സോ അംഗീകാരമോ ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ 15 ദിവസത്തിനകം സ്വയം ഒഴിയണമെന്നാവശ്യപ്പെട്ട് 19നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.തോണ്ടന്‍കുളങ്ങര മുതല്‍ കോടതിപ്പാലം വരെയും മുല്ലയ്‌ക്കല്‍ പ്രദേശത്തെയും മറ്റു മേഖലകളിലെയും അനധികൃത കൈയേറ്റക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അനധികൃതമായി കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിനും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.

ബിജെപിയുടെ

നഗരസഭാ മാര്‍ച്ച് ഇന്ന്

ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസം നില്‍ക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ടൗണ്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരസഭയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ടൗണ്‍ കമ്മറ്റിയോഗം തീരുമാനിച്ചു. പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റുമാരായ എല്‍.പി. ജയചന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, ഭാരവാഹികളായ വി. ശ്രീജിത്ത്, ജി. മോഹനന്‍, ഡി. പ്രദീപ്, രഞ്ജന്‍ പൊന്നാട്, ആര്‍. കണ്ണന്‍, എ.ഡി. പ്രസാദ്കുമാര്‍, സുരേഷ്‌കുമാര്‍, വി.സി. സാബു, സുമാന്‍സന്‍, അനീഷ് രാജ്, സജിദാസ്, ഹരികൃഷ്ണന്‍, ആര്‍. ഹരി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.