Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചന്തിരൂര്‍ മലിനജല സംസ്‌കരണ പ്ലാന്റിന് ഫണ്ട് ലഭ്യമാക്കുമെന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:21 pm IST
in Alappuzha

ആലപ്പുഴ: അരൂര്‍ ചന്തിരൂര്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനിന്ന അവ്യക്തതകള്‍ക്ക് വിരാമമായി. പ്ലാന്റ് നിര്‍മിക്കാനാവശ്യമായ തുക കണ്ടെണ്ടത്തി നല്‍കാന്‍ തയാറാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചതായി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യത്തില്‍ നിലനിന്ന അവ്യക്തത മറികടക്കാന്‍ തുക സംസ്ഥാന വിഹിതമായി അനുവദിക്കാന്‍ തയാറാണെന്ന് മന്ത്രി പറഞ്ഞതായി എം.പി. അറിയിച്ചു. രണ്ടാഴ്ചയ്‌ക്കകം ടെണ്ടര്‍ നടപടി തുടങ്ങും. ഫണ്ടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും മത്സ്യചെമ്മീന്‍ കയറ്റുമതിക്കാരുടെ സഹായം ഉറപ്പാക്കാനും മന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ യോഗം ചേരും. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനി രൂപവത്കരണം പൂര്‍ത്തിയായി. അക്‌സെപ്റ്റ് എന്‍വയോണ്‍മെന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഉപധനാഭ്യര്‍ഥന വഴി ഇപ്പോള്‍ ലഭിച്ച മൂന്നുകോടി രൂപ ഉടന്‍ ലഭ്യമാക്കാനുംയോഗം തീരുമാനിച്ചു.

പ്രോജക്ട് മാനേജ്‌മെന്റ് കമ്മിറ്റിയെ ഒരാഴ്ചയ്‌ക്കുള്ളില്‍ തീരുമാനിക്കാന്‍ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എന്‍. പദ്മകുമാറിനെ യോഗം ചുമതലപ്പെടുത്തി. കണ്‍സള്‍ട്ടന്റിനെ തീരുമാനിക്കുമ്പോള്‍ മുന്‍പരിചയവും വിശ്വാസ്യതയും നോക്കണമെന്ന് എ.എം. ആരിഫ് എംഎല്‍എ പറഞ്ഞു. ഇടപാടുകള്‍ക്കായി ട്രഷറി അക്കൗണ്ട് ഉടന്‍ തുറക്കാനും യോഗം തീരുമാനിച്ചു. സ്‌പെഷല്‍ ഓഫീസറായ എ. അബൂബക്കറെ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും.

കലക്ടര്‍ ചെയര്‍മാനായ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ആലപ്പുഴ എംപി., അരൂര്‍ എംഎല്‍എ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ്, ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എന്നിവരാണ്. യോഗത്തില്‍ കലക്ടര്‍ എന്‍. പദ്മകുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവ്, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വി.പി. ഹമീദ്, ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അലക്‌സ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.