കൊല്ലം: ടൂറിസ്റ്റ് ടാക്‌സികള്‍ അനധികൃതമായി സീറ്റ് ഫിറ്റ് ചെയ്ത് വന്‍നികുതിവെട്ടിപ്പ് നടത്തുന്നതായി ആക്ഷേപം. ഡ്രൈവര്‍ സീറ്റ് അടക്കം ഏഴുസീറ്റ് ഇനത്തിലെ വാഹനങ്ങളാണ് വെട്ടിപ്പ് നടത്തുന്നത്. ഒരു സീറ്റ് കൂടി ഫിറ്റ് ചെയ്ത് കോണ്‍ട്രാക്ട് കാരേജ് വാഹനതതിന് തുല്യമായാണ് വെട്ടിപ്പ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ 14000 രൂപയാണ് ടാക്‌സ് അടച്ച് ഓടുന്നത്. എന്നാല്‍ കൃത്രിമമായി സീറ്റ് ഘടിപ്പിച്ച് ഓടുന്ന വെട്ടിപ്പ് വാഹനങ്ങള്‍ 1400 രൂപ മാത്രമാണ് അടക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് വന്‍നികുതിതുകയാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ ആധിക്യം ജില്ലയില്‍ വ്യാപകമായി യഥാര്‍ത്ഥ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളെയും ഡ്രൈവര്‍മാരെയും ബാധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
















