വനിതാ പോലീസിലെ വേറിട്ട വ്യക്തിത്വമാണ് തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ വുമണ്‍ സിവില്‍ പോലീസ് ഓഫീസറായ ഇ.എസ്.ബേബി. ബിരുദങ്ങളുടെ കൂട്ടുകാരിയാണ് ഇവര്‍. ജോലിയിലെ അര്‍പ്പണബോധം വീണ്ടും മറ്റൊരു അംഗീകാരത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍കൂടി ലഭിച്ചതോടെ പോലീസ് സേനക്ക് അഭിമാനമായി മാറുകയാണ് ബേബി.
ചേലക്കര പോലീസ് സ്റ്റേഷനിലെ എഎസ്ഐയായ രാജേന്ദ്രന്റെ ‘ഭാര്യയാണ് ബേബി.
നിരവധി ബിരുദങ്ങളാണ് ഇവരുടെ ബയോഡാറ്റയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ബിഎസ്സി ബോട്ടണി, ഡിസിഎ, സെറ്റ്, എംഎ മലയാളം, എംഎ പോലീസ് അഡ്മിനിസ്ട്രേഷന്, പിജി ഡിപ്ലോമ ഇന്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹ്യൂമണ്‍ ട്രാഫിക് കോഴ്സ്, എംഎസ്ഡബ്ല്യൂ എന്നീ ബിരുദങ്ങളെല്ലാം ഈ വനിതാ പോലീസ് ഓഫീസര്‍ക്ക് സ്വന്തമാണ്.
പഠനകാലത്ത് നാഷണല്‍ സര്‍വ്വീസ് സ്കീമിലും എന്‍സിസിയിലും മികവ് തെളിയിച്ചിട്ടുള്ള ഈ പോലീസ് ഉദ്യോഗസ്ഥ മച്ചാട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫെല്ലോയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ല്‍ പോലീസ് സേനയില്‍ ചേര്‍ന്ന ബേബി രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നത്. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, കുട്ടികളോടുള്ള ഉത്തരവാദിത്തം എന്നീ പ്രൊജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
‘ഭര്‍ത്താവ് രാജേന്ദ്രന് 2013ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. ബേബിക്കും കൂടി പോലീസ് മെഡല്‍ ലഭിച്ചതോടെ ഈ കുടുംബം പുരസ്കാര നിറവിലാണ്.
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ വൈദേഹി, അനന്തിക മൈഥിലി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: