മാന്നാര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര കേരള രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം രചിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു. ബുധനൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ വിമോചന യാത്രയെക്കുറിച്ച് വിശദീകരിച്ചു.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സജു ഇടക്കല്ലില്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു . എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളായ സുനില്‍കുമാര്‍, എ. രാജേഷ്, ജയശ്രീ, ഗീതാമോഹന്‍ എന്നിവരെ ആദരിച്ചു.
ചെങ്ങന്നൂരിലെത്തുന്ന വിമോചനയാത്ര സ്വീകരണ പരിപാടി വിജയിപ്പിക്കുവാന്‍ ഊര്‍ജിതമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും ഗൃഹസമ്പര്‍ക്കവും നടത്തുവാന്‍ യോഗം തീരുമാനിച്ചു.
















