കാഞ്ഞങ്ങാട്: മഡിയന്‍ പ്രദേശത്ത് സാമൂഹ്യദ്രോഹികളായ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം മൂലം പൊതുജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നും കാട്ടുന്ന അനാസ്ഥ അക്രമികള്‍ക്ക് പ്രോത്സാഹനമായിരിക്കുകയാണെന്നും അജാനൂര്‍ പഞ്ചായത്ത് ബിജെപി കമ്മറ്റി ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവറായ മഡിയനിലെ സുരേഷിനെയും അമ്മയേയും വീട്ടില്‍ കയറി അക്രമിക്കുകയും, പ്രദേശത്ത് ഭീതി പടര്‍ത്തുകയും ചെയ്ത അക്രമി സംഘം പിറ്റെ ദിവസം വീണ്ടും സുരേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കേസ് പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മനസ്സിലാക്കിയ അക്രമി സംഘം തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദേശത്തെ മറ്റു ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കൊലപാതക ഭീഷണി മുഴക്കുകയും, കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനിതയുടെ വീടിന് നേരെയും കാറിന് നേരെയും കല്ലെറിഞ്ഞ് നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് തുടര്‍ച്ചയായി നടന്നുവരുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ആ അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം പ്രവര്‍ത്തകരുടെ ഗൂഡ ഉദ്ദേശത്തെയാണ് വെളിവാക്കുന്നത്. മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നുള്ളത് അതിനുള്ള വ്യക്തമായ തെളിവാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഇനിയും അമാന്തിക്കുകയാണെങ്കില്‍ സ്വത്തിനും ജീവനും രക്ഷ ലഭിക്കാന്‍ വേണ്ടി പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി തീരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: