വൈത്തിരി : ഇ-സേവ സെന്റര്‍ ഉദ്ഘാടനം 28ന് രാവിലെ 10 മണിക്ക് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി നിര്‍വ്വഹിക്കും. വൈത്തിരി ജെ.എന്‍.സി.എ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഭാഗമായി ആരംഭിക്കുന്ന ഇ-സേവ സെന്ററില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷനുകളും നല്കാന് സാധിക്കും. പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍, മാര്യേജ് രജിസ്ട്രേഷന്, വില്ലേജ് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, ഇ-ആധാര്‍, ഫുഡ് & സേഫ്റ്റി രജിസ്ട്രേഷന്, പി.എഫ്. ഓണ്‍ലൈന്‍, പി.എസ്.സി. രജിസ്ട്രേഷന്, ഡിജിറ്റല്‍ ലോക്കര്‍, ഓണ്‍ലൈന്‍ ബില്ല് പെയ്മെന്റ് എന്നിങ്ങനെ എല്ലാ സേവനങ്ങളും ഇ-സേവയിലൂടെ നടത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: