മാനന്തവാടി.സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ രണ്ടാം തവണയും വയനാടിന് ആധിപത്യം.മാനന്തവാടി ജി.വി.എച്ച്.എസ്സ് എസ്സിലെ ഒമ്പതാം തരം വിദ്യാര്‍ഥി അനന്തു രമേഷും സംഘവുമാണ് ഇത്തവണയും കഥാപ്രസംഗ വേദിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായത്.മഹാഭാരതത്തിലെ ദ്രൗപതി എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തിയുള്ള കഥയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണ അനന്തുരമേഷിന് എ ഗ്രേഡ് നേടിക്കൊടുത്തത്.സഹപാഠികളായ സൗരവ് സുനില്‍,വിഷ്ണു ദിനേശ്,രോഹിത് പ്രദീപ്,കെ.വി.അഭിജിത്ത് എന്നിവരുടെ പിന്നണി കൂടിയായപ്പോള്‍ വിജയം എളുപ്പമാക്കി.മാനന്തവാടി ജി.വി.എച്ച്.എസ്സ് എസ്സിലെ സംഗീതാധ്യാപകന് ദേവദാസും എബിയുമാണ് രണ്ടുവര്‍ഷമായി കഥാപ്രസംഗം അഭ്യസിപ്പിക്കുന്നത്.
ഏകാഭിനയത്തിലും അനന്തു ഇത്തവണയും താരമാണ്.സിറിയന്‍ കലാപവുമായി ബന്ധപ്പെട്ട് അഭയാര്‍ത്ഥികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഏകാഭിനയ വേദിയിലെക്ക് അനന്തു സന്നിവേശിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയത്.ഭീകരത മതമല്ല ഇരുട്ടിനപ്പുറം പ്രശാന്തതയുടെ വെളിച്ചമുണ്ട് എന്ന സമകാലിക പ്രസക്തിയുള്ള സന്ദേശമാണ് ഇതിലൂടെ ഈ കലാകാരന് പങ്കുവെച്ചത്.ചെറുപ്രായത്തില്‍ തന്നെ ഒട്ടനവധി കലാ മത്സരങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടിയ അനന്തു മാനന്തവാടി പി.ഡബ്ല്യു.ഡി ബില്‍ഡിങ്ങ്സിലെ സീനിയര്‍ ക്ലാര്‍ക്ക് സി.കെ.രമേഷിന്റെയും കെ.എസ്.എഫ്.ഇ മാനന്തവാടി ശാഖയിലെ സീനിയര്‍ അസിസ്റ്റന്റ് വി.വീണയുടെയും മകനാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ രണ്ടാം തവണയും എ ഗ്രേഡ് നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സിലെ അനന്തു രമേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: