തോട്ടപ്പള്ളി: പഞ്ചായത്തിന്റെ ഇരട്ടത്താപ്പുനയം മൂലം തോട്ടപ്പള്ളി ചെമ്മീന്‍തോട് സംസ്‌കരണ തൊഴിലാളികള്‍ പട്ടിണിയില്‍. സംസ്‌കരണം ആവശ്യപ്പെട്ട് ബിഎംഎസ് നടത്തിയ ഇടപെടല്‍ ഫലം കാണുന്നു. തോട്ടപ്പള്ളി പൊഴിക്കു പടിഞ്ഞാറാണ് മത്സ്യം ഉണക്കാന്‍ അനുമതിയും ചെമ്മീന്‍തോട് ഉണക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തി പഞ്ചായത്ത് ഭരണ സമിതി ഇരട്ടത്താപ്പു കാട്ടുന്നത്.
ജനവാസമില്ലാത്ത ആ പ്രദേശത്ത് യാതൊരു മലിനീകരണ പ്രശ്‌നവും ഇല്ലെന്നിരിക്കെയാണ് പഞ്ചായത്ത് നിരോധനം ഏര്‍പ്പെടുത്തി ചെമ്മീന്‍തോട് സംസ്‌കരണ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയത്. വെയില്‍ സമയത്ത് മണിക്കൂറുകള്‍ക്കള്ളില്‍ യാതൊരു ദുര്‍ഗന്ധവും ഇല്ലതെയാണ് ചെമ്മീന്‍തോട് ഉണങ്ങി മാറുന്നത്. ഈ സാഹചര്യത്തിലാണ് ബിഎംഎസ് നേതൃത്വം കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടത്. കളക്ടര്‍ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയി, യശോധരന്‍, എന്നിവരും ഗ്രാമപഞ്ചായത്തംഗം ആരോമലും കളക്ടറെ പ്രദേശത്തെ വിവരം ധരിപ്പിക്കാനെത്തിയിരുന്നു.
















