ആലപ്പുഴ: കെഎസ്ഇബി കരാര്‍ തൊഴിലാളിയെ കാണാതായതായി പരാതി. പുന്നപ്ര വടക്ക് ഒമ്പതാം വാര്‍ഡില്‍ കാരപ്പറമ്പില്‍ മുകുന്ദനെയാണ് (59) ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്. കെഎസ്ഇബി പുന്നപ്ര സെക്ഷന്‍ ഓഫീസില്‍ കരാര്‍ജോലി ചെയ്യുന്ന ഇദ്ദേഹം ബില്‍ മാറുന്നതിനായി ആലപ്പുഴ ഡിവിഷന്‍ ഓഫീസിലേക്ക് പോയതാണ്. കാണാതാകുമ്പോള്‍ ഇളംനീല ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം. ഇരുനിറമാണ്. 170 അടി പൊക്കമുള്ള ഇദ്ദേഹത്തിന്റെ വലതുകാലില്‍ വൈദ്യുതാഘാതമേറ്റ് പൊള്ളിയ പാടുണ്ട്. പുന്നപ്ര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















