ആലപ്പുഴ: ആര്യാട് മുരിയന്‍ വെളിക്ക് സമീപം യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രധാന പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ചിലരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചതായി നോര്‍ത്ത് പോലീസ് പറഞ്ഞു. ആര്യാട് പഞ്ചായത്ത് 12-ാം വാര്‍ഡ് കൊല്ലാംപറമ്പില്‍ ഷാജിയുടെ മകന്‍ ബിനു(21)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാക്ഷികളുള്‍പ്പെടെ നാലുപേരെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയുണ്ടായ സംഘര്‍ഷത്തിലാണ് ബിനു കുത്തേറ്റ് മരിച്ചത്. സുഹൃത്തായ ഗുരുപുരം കുന്നങ്കരവീട്ടില്‍ രതീഷിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പ്രദേശവാസികളായ ഇരുസംഘം യുവാക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേരത്തെയും ഇരുകൂട്ടരും തമ്മില്‍ പലതവണ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബൈക്കുകളില്‍ മുര്യന്‍ വെളിയിലെത്തിയ സംഘം നടത്തിയ ആക്രമണത്തിലും തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലുമാണ് യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. സായുധ സംഘര്‍ഷമായതിനാല്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കാന്‍ ആരും തയാറായില്ല. തുടര്‍ന്ന് പോലീസ് എത്തി ബിനുവിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
പരിക്കേറ്റ രതീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിലെ ഒന്നാംപ്രതി ഷെഫീഖി(25)നും പരിക്കേറ്റിരുന്നു. തലയ്‌ക്ക് വെട്ടേറ്റ് അബോധാവസ്ഥയിലായ ഇയാളെ സുഹൃത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. വാഹനാപകടമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ ധാരണ. തലയ്‌ക്ക് തുന്നലിട്ടശേഷം സിടി സ്‌കാന്‍ ചെയ്യുന്നതിനായി റൂമിലെത്തിച്ചപ്പോള്‍ ബോധം തെളിഞ്ഞ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുള്‍പ്പെട്ട എട്ടോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് നോര്‍ത്ത് സിഐ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
















