കാട്ടിമൂല : വന്യജീവി ആടിനെ കൊന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മുതിരേരി കാഞ്ഞിരത്തൊട്ടിയില് സണ്ണിയുടെ ഒരു വയസ്സ് പ്രായമുള്ള ആടിനെയാണ് വന്യജീവി കൊന്നത്. ഒരു ആടിനെ കാണാതാകുകയുംചെയ്തു. സണ്ണിയുടെ വീടിന് സമീപത്ത് കെട്ടിയിരുന്ന ആടിനെയാണ് ഇന്നലെവൈകീട്ട് മൂന്ന് മണിയോടെ വന്യമൃഗം അക്രമിച്ച് കൊന്നത്.
വിവരമറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്തെത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിമൂലയില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ വനപാലകസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു.
മാസങ്ങള്‍ക്ക്മുമ്പ് കോമ്പാറയില്‍ ആടിനെ വന്യജീവി കൊന്നിരുന്നു. എന്നാല്‍ അന്ന് വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇതുവരെയും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: