വിശ്വസാഹിത്യകാരനായ തകഴിയുടെഭാര്യ കാത്തയുടെ ഓര്‍മ്മക്കുറിപ്പുകള്‍ സിനിമയാകുന്നു. തകഴിയുടെ കാത്ത എന്നു പേരിട്ട ഈ ചിത്രം ഇലപ്പച്ച ക്രിയേഷന്‍സിനുവേണ്ടി അഡ്വ: ഗണേഷ് കുമാര്‍ നിര്‍മ്മിക്കുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എന്‍.എന്‍.ബൈജു ആണ് സംവിധായകന്. കാത്തയായി മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി വേഷമിടുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി. ജയപ്രകാശ് ആണ് തകഴിയായി അഭിനയിക്കുന്നത്. തകഴിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂരോഗമിക്കുന്നു.
വിശ്വസാഹിത്യകാരനായ തകഴിയുടെ ജീവിതത്തെയും, അദ്ദേഹത്തിന്റെ കൃതികളേയും ഏറെ സ്വാധീനിച്ച വ്യക്തിയാണ് കാത്ത. കൂടാതെ ലോകത്തെ ഏറ്റവും വലിയ പ്രണയ ജോഡികളുമായിരുന്നു ഇവര്‍. കാത്തയില്ലാതൊരു ജീവിതം തകഴിക്കില്ലായിരുന്നു. തകഴിയുടെ ‘കാത്തേ’ എന്നുള്ള സ്നേഹത്തോടെയുള്ള വിളി തന്നെ പ്രസിദ്ധമാണ്. ഇങ്ങനെയുള്ള കാത്തയുടെ ഓര്‍മ്മകുറിപ്പുകള്‍ സിനിമയാകുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.
തകഴിയുടെ മരണശേഷം തകഴിയുടെ ഭവനം ഗവണ്മെന്റ് ഏറ്റെടുത്തു. അപ്പോഴും കാത്ത ഒരു രൂപാ മാസവാടകകാരിയായി ശങ്കരമംഗലത്ത് തന്നെ താമസിച്ചു. മക്കള്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിട്ടും കാത്ത തകഴി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ തന്നെ ജീവിച്ചു. അന്നത്തെ ഏകാന്ത ജീവിതത്തില്‍ തകഴിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കാത്തയെ മുന്നോട്ടു നയിച്ചു. ഈ ഓര്‍മ്മകളാണ് തകഴിയുടെ കാത്ത എന്ന ചിത്രത്തില്‍ കടന്നു വരുന്നത്.
കാത്തയുടെ ഓര്‍മ്മകളിലൂടെ മലയാളത്തിലെ പ്രഗല്ഭരായ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിതവും ചിത്രത്തില്‍ കടന്നു വരുന്നു. വയലാര്‍, പി. കേശവദേവ് ജോസഫ് മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി, എം.പി. പോള്‍, കാരൂര്‍, സി.ജെ. തോമസ്, ഡി.ഡി. കിഴക്കേമുറി, എന്‍. ശ്രീകണ്ഠന് നായര്‍, എന്നീ ചരിത്ര പരുഷന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും. വയലാറിനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വേണു അമ്പലപ്പുഴയും, ആര്.എസ്.പിയുടെ സ്ഥാപകന്‍ എന്‍. ശ്രീകണ്ഠന് നായരെ അഡ്വ: ഗണേഷ് കുമാറും, പി. കേശവ് ദേവിനെ അയ്മനം സാജനും അവതരിപ്പിക്കും. കാത്തക്ക് ശബ്ദം നല്‍കുന്നത് കാത്തയുടെ ചെറുമകളായ ഐമ ദിനകയാണ്. രചന: തകഴി, തിരക്കഥ- ഡോ:പി. കെ ഭാഗ്യലക്ഷ്മി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: