കരുവാരക്കുണ്ട്: വേനല്‍ കനത്തതോടെ മലയോരങ്ങളിലെ നീര്‍ച്ചോലകള്‍ വറ്റി. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. നീര്‍ച്ചോലകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കല്‍ക്കുണ്ട്, ചേരി ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി നടപ്പാക്കാന്‍ 2012 ല്‍ ഒന്‍പത് കോടി രൂപ ചിലവില്‍ ആരംഭിച്ച ജലനിധി പദ്ധതി കല്‍ക്കുണ്ട്, ചേരിഭാഗങ്ങളില് ഇതുവരെയായിട്ടും പൂര്‍ത്തികരിക്കാനായിട്ടില്ല. ഇതും മേഖലകളിലെ കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. നീര്‍ച്ചോലകള്‍ വറ്റിയതോടെ പുഴകളില്‍ തടയണകള്‍ നിര്‍മിച്ചാണ് നാട്ടുകാര്‍ കുടിവെളളം ശേഖരിക്കുന്നത്. മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ ലഭ്യത കുറഞ്ഞതാണ് നീര്‍ച്ചോലകള്‍ നേരത്തെ വറ്റാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: