മാനന്തവാടി : ഹൃദയ വിശാലത നാട്ടിലെ നേതാക്കള്‍ക്കാണ് ആദ്യം വേണ്ടതെന്ന് ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമോചനയാത്രയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനത്തിനായി കെട്ടിപ്പൊക്കിയ പദ്ധതികളേറെയും വന്‍കിടക്കാര്‍ക്കുവേണ്ടിയാണ്. സാധാരണക്കാരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത നേതാക്കള്‍ക്ക് വേണം. ആയിരം ഇതളുള്ള പൂവായി സാധാരണക്കാരുടെ ഹൃദയം വളരെട്ടെയെന്നും അദ്ദേഹം പറഞ്ഞു. വെള്ളം, ഭക്ഷണം തൊഴിലില്ലായ്മ, കിടപ്പാടമില്ലായ്മ തുടങ്ങിയവ ജീവിതങ്ങളെ ബാധിച്ചുകഴിഞ്ഞു. ജനവികാരം ഇരമ്പുന്നത് മണ്ണിനും തൊഴിലിനും നീതിക്കുംവേണ്ടിയാണ്. അതിനുവേണ്ടിയാണ് വിമോചനയാത്ര. നമുക്ക് വേണ്ട ഭക്ഷണത്തിന്റെ 15 ശതമാനം മാത്രമാണ് നാം ഉത്പ്പാദിപ്പിക്കുന്നത്. കാര്‍ഷിക ഉത്പ്പന്നമായ റബ്ബറിനെ മന്നമോഹന് സിംഗ് വ്യവസായിക ഉത്പ്പന്നമാക്കി. കൂടാതെ ഗാട്ട് കരാര്‍ പ്രകാരം ഇറക്കുമതിയും ഇഷ്ടംപോലെ. കര്‍ഷകരുടെ ദുരിതം മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ റബ്ബറിന്റെ ഇറക്കുമതി നിര്‍ത്തിവെച്ചു. ഭക്ഷ്യസുരക്ഷക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കി. ഭക്ഷ്യസുരക്ഷ ചിലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 1000 കോടി രൂപ നല്കി ഫാക്ടിനെ പുനരുജ്ജീവിപ്പിച്ചു. സര്‍ക്കാരിന്റെ ജനോപകാര നടപടിയില്‍ ജനപിന്തുണ ഏറിവരുന്നു, പേരാവൂരിലെ ആദിവാസികോളനികളിലെ കുട്ടികള്‍ കുപ്പതൊട്ടിയില്നിന്നും ഭക്ഷണം കഴിച്ചത് നമ്മുടെ പട്ടിണിയെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ശ്വവത്കൃത സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തലാകും ബിജെപി അധികാരത്തിലെത്തിയാല്‍ ചെയ്യുന്ന ആദ്യനടപടി. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സംസ്ഥാന സമിതിയിംഗം കെ.സദാനന്ദന്, ടി.എ.മാനു, കെ.എം.പൊന്നു, ഇ.കെ.ഗംഗാധരന്, അഖില്‍പ്രേം, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.കെ.ഉദയന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി വി.കെ.സുരേന്ദ്രന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സനല്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് പുനത്തില്‍ കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുമ്മനത്തെ വയനാട് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിച്ചു.
മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രപരിസരത്തുനിന്നും അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്, മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ ബി.ഗോപാലകൃഷ്ണന്, സംസ്ഥാന സഹ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്.രശ്മില്‍നാഥ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ പി.സുധീര്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, സെക്രട്ടറി വി.കെ.സജീവന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മാനന്തവാടിയില്‍ നടന്ന പൊതുയോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍കണിയാരം അദ്ധ്യക്ഷത വഹിച്ചു. പി.കെ.വീരഭദ്രന് സ്വാഗതും ജിതിന്‍ഭാനു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: