കുന്നത്തൂര്‍: ക്ഷേത്രങ്ങളില്‍ ഭക്തര്‍ ദേവന് കാണിക്കയായി സമര്‍പ്പിക്കുന്ന തുക മറ്റിടങ്ങളിലേക്ക് പോകാതെ ക്ഷേത്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പോരുവഴി ശാസ്താംനട ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിനോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നത് വേണ്ടത്ര മതപഠനം ഇല്ലാത്തതാണ്. ഇത് മറികടക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മതപാഠശാലകള്‍ ആരംഭിക്കും. ശബരിമല അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണം. ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നടപടി സ്വീകരിക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുപോലും ഇത്തവണ നിരവധി തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തി. വിവാദങ്ങള്‍ ഉണ്ടാകാത്ത ഒരു തീര്‍ത്ഥാടന കാലത്തിനാണ് സമാപനം കുറിച്ചതെന്നും ശബരിമലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















