ഉദുമ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കന്ന വിമോചന യാത്ര ഉദുമ മണ്ഡലം സ്വീകരണ സ്ഥലമായ പൊയിനാച്ചിയിലെത്തുന്നതും കാത്ത് ക്ഷമയോടെ നിന്നത് ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭാഗങ്ങളില്‍ നിന്ന് പിണറായി വിജയന് നയിച്ച നവകേരള മാര്‍ച്ചിന് തൊട്ടു പിന്നാലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാനെത്തിയ ആര്‍എസ്പി, സിപിഎം പ്രവര്‍ത്തകര്‍ കൂടിയാണ്. ഉച്ചകഴിഞ്ഞ് മുന്നിനായിരുന്നു പൊയിനാച്ചിയില്‍ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉപ്പളയില്‍ നിന്നുമുള്ള ഉദ്ഘാടന വേളയിലും കാസര്‍കോട്ടെ സ്വീകരണ സ്ഥലത്തുമുണ്ടായ പ്രവര്‍ത്തകരുടെ ആവേശത്തിരയില്‍, അവരിലൊരാളായി മാറി, അവര്‍ക്ക് വേണ്ടി സംസാരിച്ച്, അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞ്, ഇരുമുന്നണികളും പാവപ്പെട്ട തൊഴിലാളികളോട് ചെയ്യുന്ന വഞ്ചനയും അനീതിയും തുറന്ന് കാട്ടി സ്വീകരണത്തിന് നന്ദി പറഞ്ഞ് ഉദുമ മണ്ഡലം കമ്മറ്റിയുടെ സ്വീകരണ സ്ഥലത്തെിയപ്പോള്‍ സമയം ആറുമണിയോടടുത്തു.
ഉദുമ മണ്ഡലം അതിര്‍ത്തിയായ തെക്കില്‍ പാലം പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടേയും നൂറുകണക്കിന് ബൈക്കുകളുടേയും അകമ്പടിയോടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും മണ്ഡലം നേതാക്കളും ചേര്‍ന്ന് കുമ്മനത്തെ പൊയിനാച്ചിയിലെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. പരാതികളും പരിഭവങ്ങളുമില്ലാതെ കുമ്മനത്തെ കാത്തുനിന്ന പ്രവര്‍ത്തകര്‍ കുമ്മനം വേദിയിലെത്തിയപ്പോള്‍ ആവേശഭരിതരായി മുദ്രാവാക്യങ്ങള്‍ വിളികളുയര്‍ത്തി.
സ്വീകരണ ചടങ്ങില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്, കെ.പി.ശ്രീശന് മാസ്റ്റര്‍, നഞ്ചില്‍ കുഞ്ഞിരാമന്, ബാലകൃഷ്ണന് എടപ്പണി, ചന്ദ്രന് മാസ്റ്റര്‍, ചന്ദ്രന് കുറ്റിക്കോല്‍ സംസാരിച്ചു. വേദിയില്‍വെച്ച് മണ്ഡലത്തിലെ പ്രസിഡന്റുമാര്‍, പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ കുമ്മനത്തിന് പൊന്നാടയണിയിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ പാര്‍ട്ടിഫണ്ട് കുമ്മനത്തെ ഏല്‍പ്പിച്ചു. ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് ജനങ്ങളോട് പറയാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് കഴിയുന്നില്ല. പകരം അവര്‍ തേജോവധ രാഷ്ട്രീയമാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് യാത്രാനായകന് കുമ്മനം രാജശേഖരന് പറഞ്ഞു. ഇതര പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് വന്ന ആര്‍എസ്പി മുന്‍ ജില്ലാ കമ്മറ്റി അംഗം ജയകൃഷ്ണന് തച്ചങ്ങാട്, സിപിഎം പ്രവര്‍ത്തകരായ കുണ്ടംകുഴിയിലെ കെ.നാരായണന് ബദിരകടവ്, സുനില്‍കുമാര്‍ കൂവാര, ബന്തടുക്കയിലെ സിഐടിയു പ്രവര്‍ത്തകനായിരുന്ന നാരായണന് മല്ലംപാറ എന്നിവരെ കുമ്മനം രാജശേഖരന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബാബുരാജ് സ്വാഗതവും സദാശിവന് മണിയങ്ങാനം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: