തൃക്കരിപ്പൂര്‍: എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്ല്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എത്തിയതെങ്കിലും ഒരു കാലത്ത് ചുവപ്പ് മണ്ണ് എന്നറിയപ്പെട്ടിരുന്ന തൃക്കരിപ്പൂരില്‍ വിമോചനയാത്രയെ സ്വീകരിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. ചുവന്ന മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ കാവി പുതപ്പിച്ച് എത്തിയ മോചന യാത്രയെ തൃക്കരിപ്പൂര്‍ മണ്ഡലം അതിര്‍ത്തിയായ പടന്നക്കാട് നെഹ്റു കോളേജ് പരിസരത്ത് വെച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ തൃക്കരിപ്പുര്‍ മണ്ഡലത്തിലേക്ക് ജാഥയെ ആനയിച്ചു തുടര്‍ന്ന് എസ്ബിഐ പരിസരത്ത് വെച്ച് ബാന്റ് വാദ്യത്തോട് കൂടി വേദിയിലേക്ക്
എത്തിയ കുമ്മനത്തിന് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ തിലകംചാര്‍ത്തി സ്വീകരിച്ചു പൊതുയോഗത്തില്‍ ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, വി.വിരാജന്‍, അഡ്വ:ബി.ഗോപാലകൃഷ്ണന്, ടി.കുഞ്ഞിരാമന്, മനോഹരന് കുവാരത്ത് എന്നിവര്‍ സംസാരിച്ചു. ടി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വെങ്ങാട്ട് കുഞ്ഞിരാമന് സ്വാഗതവും, എ.കെ ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: