മാനന്തവാടി:വളളിയൂർകാവ് ക്ഷേത്രമഹോത്സവുമായി ബന്ധപെട്ട ആചാരാനുഷ്ഠാനങ്ങൾ മാറ്റം കൂടാതെ സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് സമിതി ആവശ്യപ്പെട്ടു.ക്ഷേത്രോത്സവത്തിൻറെ ഭാഗമായ വാൾ എഴുന്നെളളുത്ത് പൂർവ്വകാല ആചാരങ്ങൾക്കനുസൃതമായി നടത്തണം. ഉത്സവകാലത്ത് ക്ഷേത്രത്തിൻറെ ആചാരഅനുഷ്ഠാനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾക്ക്
മുൻതൂക്കം നൽകണം.കൂടാതെ ആചാരത്തിൻറെ ഭാഗമായി വയനാടിൻറെ വിവിധഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തുന്ന അടിയറവരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബധ്ധപ്പെട്ട ക്ഷേത്രകമ്മിറ്റികളുമായി കൂടിലോചിച്ച് ഇവർക്കാവശ്യമായ സാമ്പത്തിക സഹായമുൾപ്പെടെയുളള കാര്യങ്ങളിൽ അടിയന്തിര തീരുമാനം കൈക്കൊളളണമെന്നും ഉത്സവകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.ഇക്കാര്യങ്ങളിൽദേവസ്വം അധികൃതര്‍ അലംഭാവം കാട്ടുന്നപക്ഷം ക്ഷേത്രവിശ്വാസികളെയും ജീവനക്കാരെയും സംഘടിപ്പിച്ച് ശക്തമായപ്രക്ഷോഭപരിപാടികൾക്ക് ഹിന്ദുഐക്യവേദി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.താലൂക്ക് പ്രസിഡൻറ് പുനത്തിൽകൃഷ്ണൻ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി കെ.മോഹൻദാസ്,ജില്ലാകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, ഉമേഷ്ബാബു,ചന്ദ്രന് ഇടിക്കര,വി.കെ.ശശിധരൻ,
ശ്രീധരന് തോൽപ്പെട്ടി, സി.ബാലകൃഷ്ണൻ, അനന്തശർമ്മ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: