ചാത്തന്നൂര്‍: കോതേരി ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവം അലങ്കോലപെടുത്തുവാന്‍ ശ്രമം. ഭക്തജനപ്രതിഷേധം ശക്തമാകുന്നു. കോതേരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അക്രമിസംഘങ്ങളെ പിടികൂടണമെന്ന് ക്ഷേത്ര സംരക്ഷണസമിതി ആവശ്യപെട്ടു. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ഉത്സാവഘോഷ പരിപാടികള്‍ അലങ്കോലപെടുത്താന്‍ ശ്രമിക്കുകയും ഭക്തജനങ്ങളെ ആക്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ തടഞ്ഞ ക്ഷേത്രഭാരവാഹികളെയും മറ്റും സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയില്‍ അക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ക്ഷേത്രഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ യോഗം നടന്നു. യോഗം ബിജെപി ജില്ലാ സമിതിയംഗം ബി.സജന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
















