വൈത്തിരി: വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണ്ണം മോഷ്ടിക്കുന്ന കള്ളനെ ഒടുവില്‍ വൈത്തിരി പൊലിസ് വലയിലാക്കി. ജില്ലയില്‍ അഞ്ച് സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള കേസുകളിലെ പ്രതിയാണ് പിടിയിലായത്. മേപ്പാടി ഒറ്റത്തെങ്ങില്‍ ബാബു ജോസഫ് (40) പിടിയിലായത്. വൈത്തിരി പൊലിസ് സ്റ്റേഷനില്‍ ബാബുവിനെതിരെ രണ്ട് മോഷണ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ചുണ്ടേല്‍ പള്ളി പെരുന്നാള്‍ ദിനത്തില്‍ ടൗണിനുള്ള ക്രൂസ് തദ്ദേവൂസിന്റെ വീട്ടില്‍ നിന്ന മകളുടെ ജെനിഫറിന്റെ കഴുത്തിലെ മാല മോഷ്ടിച്ച കേസില്‍ അന്വേഷണം നടത്തി വരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് വൈത്തിരി എസ്ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ബാബുവിനെ പിടികൂടിയത്. ബാബുവിന്റെ വിരലടയാളം വിരലടയാള വിദഗ്ദ്ധ സിന്ധു തോമസ് ട്രെയ്സ് ചെയ്തിരുന്നു. വിരലടയാളമാണ് ബാബുവിനെ കുടുക്കിയത്. ബാബുവിനെതിരെ അമ്പലവയല്‍,മേപ്പാടി, മാനന്തവാടി, ബത്തേരി എന്നിവടങ്ങളില്‍ സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: