നിലമ്പൂര്‍: കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചു. നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്സ്പ്രസ് കൂടുതല്‍ കോച്ചുകളോടെ വൈകാതെ ഓടി തുടങ്ങും. നിലവില്‍ പാലക്കാട് നിന്നുള്ള അമൃത എക്സ്പ്രസിന്റെ ഭാഗമായിട്ടാണ് രാജ്യറാണി സര്‍വീസ് നടത്തുന്നത്.
അമൃത എക്സ്പ്രസ് പൊള്ളാച്ചി വഴി മധുരവരെ നീട്ടാനുള്ള തീരുമാനം റെയില്‍വെ എടുത്ത സാഹചര്യത്തിലാണ് രാജ്യറാണിയെ സ്വതന്ത്രയാക്കുന്നത്. ഒരു തേര്‍ഡ് എസി സ്ലീപ്പറടക്കം എട്ട് കംപാര്‍ട്ട്മെന്റുകളാണ് രാജ്യറാണിക്കുള്ളത്. ഇത് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. നിലമ്പൂരില്‍ നിന്ന് പോകുന്ന രാജ്യറാണി ഇപ്പോള്‍ ഒന്നരമണിക്കൂറോളം അമൃത എക്സ്പ്രസിനെയും കാത്ത് ഷൊര്‍ണ്ണൂരില്‍ കിടക്കണം. തലസ്ഥാന നഗരത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കും ആര്‍സിസിയിലേക്കും പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഈ കാര്യം ബിജെപി സംസ്ഥാന നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ജില്ലയിലെ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് സ്വതന്ത്രയാകുന്നതോടെ നിലവിലെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൂടാതെ നിലമ്പൂര്‍ നഞ്ചന്‍കോട് പാതയുടെ കാര്യത്തിലും റെയില്‍വേ ബഹുദൂരം മുന്നിലേക്ക് പോയി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: