കൊടുങ്ങല്ലൂരില്‍ ഭഗവതിയുടെ താലപ്പൊലിയുമായി ഉത്സവാഘോഷം അവിടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊണ്ടാടുകയാണ്. ജാതിമതത്തിന്റെ അതിര് വരമ്പില്ലാതെ കൊടുങ്ങല്ലൂരില്‍ താലപ്പൊലിക്ക് വന്‍തിരക്കുതന്നെ. തമിഴകത്തിന്റെ വീരനായിക കണ്ണകിയെ സ്വീകരിച്ച കൊടുങ്ങല്ലൂരില്‍ ആചാരത്തിന്റെ തിളക്കവും, ആഘോഷത്തിന്റെ തിമര്‍പ്പും ഇരമ്പുകയാണ്.
പൂരക്കളി, സംഘക്കളി തുടങ്ങിയ അന്യം നില്‍ക്കാറായ ചടങ്ങുകള്‍ ഇവിടെ സജീവമാണ്. കുടുംബി സമുദായക്കാരും, ഇരുമുടിയുമായി വന്നെത്തുന്ന മലയരയ വിഭാഗങ്ങളും സമത്വസന്ദേസത്തിന്റെ നിറപറവയ്ക്കുകയാണ് അമ്മയുടെനടയില്. നെടുമംഗല്യത്തിനും, മംഗല്യസിദ്ധിക്കുമായി സുവാസിനി പൂജനടത്തുന്നുണ്ട്. ക്ഷേത്രത്തില്‍നിന്നും കുറച്ചകലെയുള്ള കുരുംബക്ഷേത്രത്തില്നിന്നും ആടിനെ എഴുന്നള്ളിച്ചുകൊണ്ടുവന്ന നടതള്ളുന്നതും പുരതന സംസ്കാരതനിമയുടെ ബാക്കിപത്രമാണ്. ആനപെരുമയും, മേളതിമര്പ്പും താലപ്പൊലിയുടെ സമ്പന്നതവായിച്ചെടുക്കാം. തായമ്പകയുടെ വാദ്യ വൈഭവവും ഇവിടെ മാറ്റുരയ്ക്കപ്പെടുന്നുണ്ട്.
സംക്രത്തിന് ആരംഭിക്കുന്ന കതിനവെടി വരവറിയിപ്പാണ്. നാലുരാപകലുകള് നിറയെ പുരുഷാരംആര്ക്കുന്ന അനുഭവമാണ് കൊടുങ്ങല്ലൂര്‍ നഗരം തരുന്നത്. മീനഭരണി നാളിലെ കാവുതീണ്ടല് നടത്തുന്നതുപോലെ താലപ്പൊലിയും വന്‍തിരക്കുതന്നെ കാഴ്ചവയ്ക്കുന്നു. വാണിഭമേളയും ഇതോടൊപ്പം സജ്ജമായിട്ടുണ്ട്. മറ്റുക്ഷേത്രങ്ങളില്നിന്നും വിഭിന്നമായി സാധാരണക്കാര്‍ ധാരാളം വന്നുചേര്‍ന്ന് അമ്മയെ വിളിച്ചുണര്‍ത്തുന്ന ഭക്തി നിറഞ്ഞ അന്തരീക്ഷം താലപ്പൊലിയുട പ്രത്യേകതതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: