സിനിമയിൽ അച്ഛന്റെ പാത പിന്തുടരുന്ന മക്കളുടെ എണ്ണം കൂടിവരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും സംവിധാനരംഗത്തേയ്ക്ക് പ്രവേശിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. തന്റെ ആദ്യചിത്രത്തിൽ ദുൽഖർ സൽമാനെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ് അനൂപ്. സഞ്ജയ് ബോബിയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേം പ്രകാശിന്റെ ഉടമസ്ഥതയിലുള്ള പ്രകാശ് മൂവീസാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: