Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രവിവര്‍മ്മ ചിത്രങ്ങളെ പ്രണയിച്ച് ചിത്രകലാധ്യാപകന്‍ ദാനകൃഷ്ണപിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 03:45 pm IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: ചിത്രകലയുടെ രാജകുമാരന്‍ സാക്ഷാല്‍ രവിവര്‍മ്മയുടെചിത്രങ്ങള്‍ അത്യന്തം ആകര്‍ഷണീയമാണ്.

ഹൃദയസൗകുമാര്യത്തിന്റെയും വിരല്‍ സ്പര്‍ശത്തിന്റെ മാസ്മരികതയും കൊണ്ട് ഏവരും ആ ചിത്രങ്ങളെ പ്രണയിച്ചുപോകും. അത് സ്വാഭാവികത. എന്നാല്‍ അസ്വാഭാവികമായ ഒരു പ്രണയകഥയാണ് ഇനി പറയുന്നത്. നീണ്ട 20 വര്‍ഷമായി തുടരുന്ന ഒരു അപൂര്‍വ്വ പ്രണയകഥ. രവിവര്‍മ്മ ചിത്രങ്ങള്‍ കണ്ട് അതിന്റെ വശ്യതയില്‍ മനം മയങ്ങി ഇരിക്കുകയല്ല മാത്രമല്ല ഈ കലാകാരാന്‍. ആ സൗന്ദര്യബിംബങ്ങളെ മികവൊട്ടും ചോരാതെ ക്യാന്‍വാസിലേക്ക് പകര്‍ത്തി ശ്രദ്ധേയനാകുകയാണ് ദാനകൃഷ്ണപിള്ള. കുന്നത്തൂര്‍ തുരുത്തിക്കര ഇടകുറ്റിയില്‍ വീട്ടിലെ ദാന കൃഷ്ണപിള്ള എന്ന റിട്ടയര്‍ഡ് ഡ്രായിംഗ് മാസ്റ്ററിന് വരകളുടെ കഥയാണ് പറയാനുള്ളത്. 1956 മുതല്‍ ജനനം, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സാക്ഷാല്‍ രവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മ തമ്പുരാന്റെ ശിഷ്യനായ പള്ളിക്കല്‍ മേടയില്‍ എം.കെ. രാമനുണ്ണിത്താന്റെ ശിക്ഷണത്തില്‍ ഏഴുവര്‍ഷകാലത്തെ ചിത്രകലാഭ്യാസം. തുടര്‍ന്ന് മലപ്പുറത്തും കൊല്ലത്തും ചിത്രകലാധ്യാപകനായി ഔദ്യോഗിക ജീവിതം. ഈ കാലയളവില്‍ നിരവധി എണ്ണഛായ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു. അങ്ങനെ ഒരുസാധാരണ ചിത്രകലാധ്യാപകനായി തുടരുന്നതിനിടയില്‍ തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രവിവര്‍മ്മാ ചിത്രങ്ങളെക്കുറിച്ച് പഠിക്കുവാന്‍ തീരുമാനിച്ചു. 1994 മുതല്‍ക്കാണ് ഈ പഠനം ആരംഭിക്കുന്നത്.

കിട്ടാവുന്നത്ര ചിത്രങ്ങള്‍ ശേഖരിച്ചു. ചിത്രങ്ങളുടെ മികവ് നിലനിര്‍ത്തനായി രവിവര്‍മ്മ ഉപയോഗിച്ചിരുന്ന അതേ ഛായകൂട്ടുകള്‍ വരുത്തിച്ചു. ലണ്ടന്‍ കമ്പനിയായ വിന്‍സര്‍ ന്യൂട്ടന്‍ എന്ന കമ്പനിയുടെ നിറക്കൂട്ടുകള്‍ ആയിരുന്നു അവ. ഈ ഛായങ്ങള്‍ വലിയ വില നല്‍കിയാണ് നേടിയത്. മൈസൂര്‍ പാലസില്‍ സൂക്ഷിച്ചിരിക്കുന്ന രവിവര്‍മ്മയുടെ വിഖ്യാത ചിത്രമായ മുല കുടിയ്‌ക്കുന്ന കുട്ടി എന്ന ചിത്രം തന്റെ ക്യാന്‍വാസിലേക്ക് പകര്‍ത്തി വരച്ചുകൊണ്ടാണ് അതുല്യപ്രണയത്തിന് തുടക്കം കുറിക്കുന്നത്.

ഈ ചിത്രത്തിന് ലഭിച്ച അഭിനന്ദനം ചിത്രകലാജീവിതത്തിന് ലഭിച്ച പ്രേരണയും വഴിത്തിരിവുമായി. രണ്ടാമതായി നിറം കൊടുത്തത് കണ്വാശ്രമത്തിലെ ശകുന്തളക്ക്. അതോടെ പത്രത്താളുകളില്‍ ദാനകൃഷ്ണപിള്ളയുടെ പേര് വന്നുതുടങ്ങുകയും നിരവധി കലാകാരന്‍മാര്‍ ഈ ചിത്രം കാണാനായി എത്തുകയും ചെയ്തു. ഇത് പ്രചോദനമായപ്പോള്‍ കൂടുതല്‍ രവിവര്‍മ്മ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ തീരുമാനിച്ചു. വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഈ ഒറിജിനല്‍ കളറുകള്‍ ശേഖരിച്ചത്. പത്തോളം ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ചെറിയ പ്രദര്‍ശനങ്ങള്‍ നടത്തി. സുകുമാര്‍ അഴീക്കോടിനെ പോലുള്ള പ്രശസ്തര്‍ സന്ദര്‍ശിക്കാനെത്തി. 2003ല്‍ അദ്ധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 20 ചിത്രങ്ങള്‍ പൂര്‍ത്തിയായ 2005ല്‍ എറണാകുളം ദര്‍ബാര്‍ഹാളില്‍ ചിത്രകല പ്രദര്‍ശനം സംഘടിപ്പിച്ചു. അവിടുത്തെ സന്ദര്‍ശകഡയറിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഇങ്ങനെ രേഖപ്പെടുത്തി. ‘ഇത്ര മനോഹരമായി രവിവര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്തിവരച്ച മറ്റൊരാള്‍ കേരളത്തിലുണ്ടാവില്ല. അത്ഭുതം തോന്നുന്നു’. ഇത് തനിക്ക് ലഭിച്ച വലിയ ഒരു അംഗീകാരമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. നീണ്ട 22 വര്‍ഷകാലയളവിനിടയില്‍ 30 രവിവര്‍മ്മ ചിത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. 110ല്‍ പരം പോട്രെയിറ്റ് ചിത്രങ്ങളും കലാരംഗത്ത് ഇത്രയേറെ കഴിവുകളുണ്ടായിട്ടും ഈ കലാകാര്‌റ വേണ്ടത്ര അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ രണ്ട് തവണ ദേശീയ ചിത്രകല അവാര്‍ഡിനായി പരിഗണിച്ചിരുന്നെങ്കിലും രാഷ്‌ട്രീയ തീരുമാനം എതിരായതിനാല്‍ അവാസാനനിമിഷം അപേക്ഷ തള്ളിപ്പോയെന്ന് ഇദ്ദേഹം പറയുന്നു. വ്യക്തികളുടെയും മറ്റും പോട്രെയിറ്റ് ചിത്രങ്ങള്‍ വരച്ച് നല്‍കുന്നത് വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇദ്ദേഹം ചിത്രരചന തുടരുന്നത്. പെയിന്റുംഗുകള്‍ വയ്‌ക്കാനായി പ്രത്യേകം ഹാള്‍ നിര്‍മ്മിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്.

സ്ഥലപരിമിതി മൂലം പെയിന്റിംഗുകള്‍ കൃത്യമായി സംരക്ഷിക്കാന്‍ കഴിയുന്നില്ല. അമൂല്യമായ ചിത്രശേഖരങ്ങളാണ് ഇത്തരത്തില്‍ വെളിച്ചം കാണാതെ നാശത്തിലേക്കുനീങ്ങുന്നത്. രവിവര്‍മ്മയുടെ ചെറുമകന്‍ ഡോ.രാജു 2009ല്‍ ഇദ്ദേഹത്തിന്റെ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശിക്കുകയുണ്ടായി. ഇപ്പോള്‍ വരച്ച് കൊണ്ടിരിക്കുന്നത് ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ ആണ്. ചിലരുടെ ഓര്‍ഡര്‍ പ്രകാരമാണ് വര തുടങ്ങിയതെങ്കിലും പിന്നീട് അവര്‍ വാക്ക് മാറ്റി. എന്നിട്ടും വരയോടുള്ള ആഭിമുഖ്യം മൂലം വര തുടരുകയും ചിത്രം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമയവും ചെലവുമുണ്ടായ ചിത്രമാണ് ലാസ്റ്റ് സപ്പര്‍ എന്ന് ദാനകൃഷ്ണപിള്ള പറയുന്നു. വിഖ്യാതപെയിന്റിംഗുകളായ ഹംസവുംദമയന്തിയും ദര്‍ഭമുന കാലില്‍കൊണ്ട ശകുന്തള, കണ്വാശ്രമത്തിലെ ശകുന്തള, മുല്ലപ്പു ചൂടിയ നായര്‍സ്ത്രീ തുടങ്ങിയ നൂറുകണക്കിന് പെയിന്റിംഗുകള്‍ ചെറിയ ആര്‍ട്ട് ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ് വീര്‍പ്പുമുട്ടുകയാണ്. ഇവയ്‌ക്കൊരു മോചനമാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. ചിത്രങ്ങളുടെ മൂല്യം കണക്കാക്കാനാകില്ലെങ്കിലും നിര്‍മ്മാണ ചെലവ് കണക്ക് കൂട്ടിയാല്‍ മാത്രം ഒരു കോടി 25 ലക്ഷത്തില്‍പ്പരം രൂപയുടെ പെയിന്റിംഗുകളാണ് ദാനകൃഷ്ണപിള്ളയുടെ ശേഖരത്തിലുള്ളത്. സര്‍ക്കാരോ, സംഘടനകളോ വ്യക്തികളോ ഇവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തയാറായാല്‍ അതിനോട് സഹകരിക്കാന്‍ ഇദ്ദേഹം സന്നദ്ധനാണ്. ഹൈസ്‌കൂള്‍ റിട്ടേഴ്ഡ് അധ്യാപിക കൃഷ്ണകുമാരിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ദിവ്യാകൃഷ്ണ, ദീപ്തികൃഷ്ണ എന്നിവര്‍ മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.