കരുവാരക്കുണ്ട്: ടൂറിസം പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റര്‍. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രിക്കെതിരെയാണ് ലീഗ് പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
അനില്‍കുമാറിനെ ഇനി വണ്ടൂരിന് വേണ്ട, സോളാര്‍ കേസില്‍ ആരോപണവിധേയനായ ഈ മന്ത്രി നാടിന് ശാപം തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
കാളികാവ് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യൂത്ത് ലീഗ് കമ്മറ്റിയാണ് ഐല്ലാശ്ശേരി ജംഗ്ഷനില്‍ ബാനര്‍ സ്ഥാപിച്ചത്. ബാര്‍ കോയ വിവിധത്തില്‍ ആരോപണ വിധേയനായ കെ.എം മാണി മന്ത്രി സ്ഥാനം രാജിവെച്ചതു പോലെ മന്ത്രി സ്ഥാനം അനില്‍ കുമാര്‍ രാജിവെക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ്-ലീഗ് പ്രശ്നം അതിരൂക്ഷമായി നിലനില്‍ക്കുന്നത് മലയോരമേഖലയായ കാളികാവ്, കരുവാരക്കുണ്ട്, പോരൂര്‍ പഞ്ചായത്തുകളിലാണ്.
മന്ത്രി പ്രശ്നം പരിഹരിക്കുന്നതിന് പകരം പക്ഷാപാതപരമായി പെരുമാറിയതായും ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസുകാരെ മാത്രം സംരക്ഷിക്കുന്ന രീതിയാണ് അനില്‍കുമാര്‍ സ്വീകരിച്ചിരുന്നത്.
വണ്ടൂര്‍ മണ്ഡലം എങ്ങനെയും പിടിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം യൂത്ത് ലീഗിനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നതാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: