കാഞ്ഞങ്ങാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി പരാമര്‍ശം ദുരൂഹമാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടന കാലത്ത് തന്നെ നിരീക്ഷണം നടത്തി ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും എതിരെ ഭരണകൂടവും നീതിന്യായ വകുപ്പും തിരിയുന്നത് ആശങ്കയും സംശയവും ഉളവാക്കുന്നു. നിലവില്‍ 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളും ശബരിമലയില്‍ പോകുന്നുണ്ട്. ഇതിനിടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നിഷിദ്ധമുള്ളത്. വിശ്വാസത്തെയും വിശ്വാസികളെയുമാണ് മുഖവിലയ്ക്കെടുക്കേണ്ടത്. ഇവിടെ പരാതിക്കാരന് മുസ്ലീമാണെന്നതും ക്ഷേത്രത്തിന് കളങ്കം വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിനിടനല്‍കുന്നു.
ഭരണഘടന പ്രകാരം ശബരിമലയില്‍ മാത്രമല്ല മറ്റുമതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. ഇത് സാധ്യമാകുന്നുണ്ടോ എന്നുകൂടി കോടതി നിരീക്ഷിക്കേണ്ടതാണ്. ശബരിമല ഒഴികെ കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രേവശനമുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് 10നും 50നും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളത്. പ്രസിദ്ധിയാര്‍ജിച്ച ശബരിമലയെ സ്ത്രീ വിഷയത്തില്‍ വിവാദമുണ്ടാക്കി പവിത്രത നശിപ്പിക്കാനുള്ള ഗൂഢോലോചനയാണ് പരാതിക്ക് പിന്നിലെന്ന് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി.
പി.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എച്ച്.എസ്.ഭട്ട്, മേഖല പ്രസിഡന്റ് ഐ.കെ.രാമദാസ് വാഴുന്നവര്‍, ടി.വി.ഭാസ്കരന്, പി.വി.കേളു, അപ്പയ്യ നായ്ക്, പ്രഭാകരന് കുമ്പള, ബാലന് മാസ്റ്റര്‍ പരപ്പ, സുകുമാരന്‍ പരപ്പ, രാജന് മുളിയാര്‍ സംസാരിച്ചു. ടി.രമേശന് സ്വാഗതവും പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: