മാങ്ങാട്: മാങ്ങാട് മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാലക്ഷേത്രം മലിനപെടുത്തിയ കേസിലെ പ്രതികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ക്ഷേത്ര ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞ ആറുപേരില്‍ നാലുപേരും വിദേശത്തേക്ക് മുങ്ങി. രാജ്യം വിട്ട പ്രതികളെയും കേസില്‍ ഗുഡാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ കമ്മറ്റി തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: