കാസര്‍കോട്: ജില്ലയില്‍ റവന്യൂ വകുപ്പില്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കുന്നതിനുളള തീവ്രയത്ന പരിപാടി മിഷന് 30 ഡേയ്സ് നാളെ ആരംഭിക്കും. ഏറ്റവും കൂടുതല്‍ ഫയല്‍ തീര്‍പ്പാക്കിയ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും സെക്ഷനുകള്‍ക്കും പുരസ്കാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. സെക്ഷന്‍ തലവന്മാര് ഓരോ ദിവസവും ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി വിലയിരുത്തും. ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ ഓരോ ആഴ്ചയും സെക്ഷന്‍ യോഗം വിളിച്ച് പുരോഗതി വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ കളക്ടര്‍ അവലോകനം നടത്തും. ഫെബ്രുവരി 16 നകം മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: