കാസര്‍കോട്: കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഘോഷയാത്രകള്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുളള ബാലാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടാവരുത്, കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുത്, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ യാത്രകള്‍ പാടില്ല, സ്ക്കൂള് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 നും വൈകീട്ട് 4.30 നും ഇടയില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഘോഷയാത്രകള്‍ ഒഴിവാക്കണം, അവധി ദിവസങ്ങളില്‍ രാവിലെ 10 നും വൈകീട്ട് 3 നും ഇടയില്‍ കുട്ടികളെ ഘോഷയാത്രകളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്, ഘോഷയാത്രകളില്‍ കുട്ടികള്‍ക്കു നല്കുന്ന പാനീയങ്ങളും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഗുണമേന്‍മയുളളതായിരിക്കണം. കേസിനെ തുടര്‍ന്നാണ് കമ്മീഷന് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത്. മാര്ഗ്ഗരേഖയിന്മേലുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: