കാഞ്ഞങ്ങാട്: യാദവസമുദായത്തിന്റെ പ്രമുഖ തറവാടായ മുദിയക്കാല്‍ കണ്ണോല്‍പ്പടി പാറ്റേന്‍വീട് തറവാട് നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം 17 മുതല്‍ 21 വരെ നടക്കും. 17ന് 8.30ന് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ നിന്നു കലവറ നിറയ്ക്കല്‍ ഘോഷയാത്ര തച്ചങ്ങാട്, പൊടിപ്പള്ളം, കോട്ടപ്പാറ, വള്ളിയാലുങ്ങാല്, മുദിയക്കാല്‍ വഴി കണ്ണോല്പ്പടിയിലെത്തും.
19നു വൈകുന്നേരം 5.30ന് മുദിയക്കാലില് നിന്ന് ആചാര്യവരവേല്‍പ്പ്, ഏഴിനു സമൂഹപ്രാര്‍ഥന, 7.30ന് മുദിയക്കാല്‍ കാലഭൈരവ ക്ഷേത്ര ഭജനസമിതിയുടെ ഭജന, 8.30നു കരിപ്പാടകം ഭഗവതിക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി എന്നിവയുണ്ടാകും. 20ന് രാവിലെ ആറു മുതല്‍ പൂജകള്‍, 12ന് അന്നദാനം, രാത്രി 7.30ന് ഭജന, 8.30നു നൃത്തവിരുന്ന് എന്നിവയുണ്ടാകും. 21ന് രാവിലെ 8.30ന് പ്രതിഷ്ഠ തുടര്‍ന്നു കലശാഭിഷേകം, മഹാപൂജ, 12ന് അന്നദാനം എന്നിവ നടക്കും.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള തറവാട് തൃക്കണ്ണോല്പ്പടിയുടെ നാലു പടികളില്‍ പ്രധാനപ്പെട്ട പടിയാണ്. അപൂര്‍വ തെയ്യക്കോലമായ പൊട്ടിഅമ്മയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന തറവാടാണ് ഇത്. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ചെയര്മാന് കെ. ശിവരാമന് മേസ്ത്രി, വര്‍ക്കിങ് ചെയര്മാന് പി. കുഞ്ഞിരാമന്, ജനറല്‍ കണ്‍വീനര്‍ ബാബു പടന്നക്കാട്, ട്രഷറര്‍ പി. ദാമോദരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: