അരീക്കോട്: കേരളം പരിവര്‍ത്തനത്തിന് തയ്യാറായികൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്. അരീക്കോട് നടന്ന ഏറനാട് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുവലത് മുന്നണികളില്‍ നിന്നും ഒരു മോചനത്തിനായി മലയാളികള്‍ കൊതിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളം ബിജെപിയുടെ നയങ്ങളെയും വികസന അജണ്ടകളെയും പൂര്‍ണ്ണമായി അംഗീകരിച്ച് കഴിഞ്ഞു. ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് ബിജെപിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തില്‍ ഇടതുവലത് മുന്നണികള്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ മലയാളികള്‍ ഹൃദയത്തിലേറ്റി കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.പി.ബാവ, മേഖലാ പ്രസിഡന്റ് പി.രാഘവന്, ദേശീയസമിതിയംഗം സി.വാസുദേവന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് മാസ്റ്റര്‍, പി.സുകുമാരന്‍, കെ.രാജന്, കെ.ശങ്കരന് എന്നിവര്‍ സംസാരിച്ചു. സി.ശിവശങ്കരന് സ്വാഗതവും വി.കെ.ഷാജി നന്ദിയും പറഞ്ഞു.
വേങ്ങര: കുന്നുംപുറത്ത് നടന്ന ബിജെപി വേങ്ങര മണ്ഡലം കണ്വെന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സമാധാനന്തരീക്ഷം വേണമെന്ന് മനുഷ്യസ്നേഹികള്‍ ആഗ്രഹിക്കുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഈ നീക്കത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലിന്നും രാഷ്ട്രീയ അയിത്തമാണ് നിലനില്‍ക്കുന്നത്. ഒരുപറ്റം മാധ്യമങ്ങളും ഇടതുവലത് മുന്നണികളും ചേര്‍ന്ന് അയിത്തം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇവരുടെ കാപട്യം മനസിലാക്കിയ കേരളജനത അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി കൊടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുബ്രഹ്മണ്യന് പെരിയോങ്ങള് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമന് മാസ്റ്റര്‍, ജില്ലാ വൈസ്പ്രസിഡന്റ് കോതേരി അയ്യപ്പന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.അനീഷ്, സി.കുട്ടന്, സി.പി.പ്രഭാകരന്, ടി.വി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: