ചേര്‍ത്തല: ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ വയലാര്‍ വസുന്ധരാ പ്രീമിയം റിസോര്‍ട്ടിന് അവാര്‍ഡ് തിളക്കം. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് റിസോര്‍ട്ടിനു ലഭിച്ചു. കഴിഞ്ഞ മാസം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മാനിച്ചു.
മാലിന്യ സംരക്ഷണത്തിനും പ്രകൃതിദത്തമായ സംരക്ഷണത്തിനും ഒന്നാം നമ്പര്‍ ഹോട്ടലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബഹുമതിയും ലഭിച്ചു. ഇന്ത്യന്‍ ഗ്രീന്‍ബില്‍ഡിങ് കൗണ്‍സിലിന്റെ സില്‍വര്‍ റേറ്റിങ് അവാര്‍ഡും ലഭിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ 15 സംസ്ഥാന, ദേശീയ, അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ ഹോട്ടലിനു ലഭിച്ചിട്ടുണ്ട്. ഡോ. പി. വാസുദേവനാണ് മാനേജിംഗ് ഡയറക്ടര്‍.
വയലാറില്‍ അങ്കണവാടി കെട്ടിടം, സ്‌കൂള്‍ കെട്ടിടം തുടങ്ങി നിരവധി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും നടത്തിയതായി അധികൃതര്‍ അറിയിച്ചു.
















