ബദിയഡുക്ക: ചെക്കുപോസ്റ്റുകളിലൂടേയും ഊടുവഴികളിലൂടേയും കാസര്‍കോട് ജില്ലയിലേക്ക് ദിനംപ്രതി ലക്ഷങ്ങളുടെ കോഴികളാണ് കടത്തി കൊണ്ടു വരുന്നത്. ഇതുവഴി സര്‍ക്കാറിന് ദിവസവും ലക്ഷങ്ങളുടെ നികുതി വരുമാനം നഷ്ടമാകുകയാണ്. വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കോഴിക്കടത്ത് നടത്തുന്നതെന്നാണ് ആരോപണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്കിടെ മാത്രം കോഴിക്കടത്ത് അഡ്ജസ്റ്റുമെന്റിലൂടെ പിടികൂടി വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയിലെ ‘കാര്യക്ഷമത’ തെളിയിക്കുകയാണ് ചെയ്യുന്നത്.
കാസര്‍കോട്ടേക്ക് ദിനം പ്രതി ലോഡുകണക്കിന് കോഴികളാണ് കര്‍ണാടകയില്‍ നിന്നും ഒഴുകുന്നത്. ബദിയഡുക്ക, ചെര്‍ക്കള ഭാഗങ്ങളിലുള്ള ചിലരാണ് കോഴിക്കള്ളക്കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നികുതി വെട്ടിച്ച് കോഴിക്കടത്ത് നടത്തുന്നത് പോലീസ് മാത്രമാണ് ഇടയ്ക്കിടെ പിടികൂടുന്നത്. ഇന്നലെ ബദിയഡുക്കയിലും ആദൂരിലും അനധികൃതമായി നികുതി വെട്ടിച്ച് കടത്തുകയായിരുന്ന രണ്ട് കോഴി വണ്ടികള്‍ പോലീസ് പിടികൂടി. 79,580 രൂപയാണ് പിഴയീടാക്കിയത്.
ബദിയഡുക്ക മാന്യയില്‍ കെ എല്‍ 19 എ എ 8349 നമ്പര്‍ ലോറിയില്‍ കോഴിക്കള്ളക്കടത്ത് നടത്തുന്നതിനിടെ ബദിയഡുക്ക എസ് ഐ ദാമോധരനും സംഘവും പിടികൂടുകയായിരുന്നു. 20 ബോക്സ് കോഴികളാണ് ഉണ്ടായിരുന്നത്. പിടികൂടിയ കോഴികളും വാഹനവും വാണിജ്യനികുതി വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് 24,470 രൂപ പിഴയീടാക്കി. ആദൂര്‍ നെക്രം പാറയില്‍ ആദൂര്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് കോഴിക്കള്ളക്കടത്ത് പിടികൂടിയത്. കെ എല്‍ 14 ആര് 5149 നമ്പര്‍ ലോറിയില്‍ നികുതിവെട്ടിച്ച് കടത്തുകയായിരുന്ന കോഴികളാണ് പിടികൂടിയത്. 40 കിലോ കൊള്ളുന്ന 20 ബോക്സ് കോഴികളാണ് ഉണ്ടായിരുന്നത്. വാണിജ്യ നികുതിവകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് 55,100 രൂപ പിഴയീടാക്കിയ ശേഷം കോഴിയും ലോറിയും വിട്ടുകൊടുത്തു. കോഴിക്കള്ളക്കടത്തിന് വാണിജ്യനികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് കൂട്ടുനില്‍ക്കുന്നത്. മാസാന്ത്യം കൃത്യമായ മാമൂല് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. ഉത്സവ സീസണുകളില്‍ കോഴിക്കള്ളക്കടത്തിന്റെ ചാകരയാണ്. ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോഴാണ് കോഴിക്കളക്കടത്ത് ഏറ്റവും ശക്തമാകുന്നത്. ഈ സമയങ്ങളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തേണ്ട വാണിജ്യനികുതി വകുപ്പ് ഉദാസീനത പുലര്‍ത്തുന്നതുമൂലം സര്‍ക്കാറിന് വലിയ രീതിയിലുള്ള നികുതി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ കോഴിക്കടത്ത് നടത്തി ലാഭം കൊയ്യുമ്പോള്‍ തദ്ദേശീയരായ കോഴി ഫാമുടമകള്‍ അവരുടെ കോഴിക്ക് കൃത്യമായ വില ലഭിക്കാതെ നട്ടം തിരിയുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: