കാസര്‍കോട്: മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന് അപേക്ഷ നല്കിയ യതാര്‍ത്ഥ മത്സ്യതൊഴിലാളികളുടെ അപേക്ഷ തള്ളുന്നതില്‍ നിന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ല ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കല്‍, കോട്ടിക്കുളം, കീഴൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികളുടെ അപേക്ഷകളാണ്. ധീവരസഭയുടേയും, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടേയും ഇടപെടല്‍ മൂലമാണ് തള്ളുന്നത്. ഇതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയാത്ത പക്ഷം ശക്തമായ സമരത്തിന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ശിബിരം സതീഷ് മാസ്റ്റര്‍ ഉദ്ഘാടനം തചെയ്തു. ആര്.ഗണേശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബാലകൃഷ്ണന് പുതിയവളപ്പില്‍ (പ്രസിഡന്റ്), കെ.വി.വിനോദന്‍, അശ്വതി (വൈസ് പ്രസിഡന്റ്), എന്‍.പി.പവിത്രന് (സെക്രട്ടറി), സുധന് (ജോ.സെക്രട്ടറി), കുഞ്ഞിക്കണ്ണന് (ട്രഷറര്‍) എന്നിവരെയും, കമ്മറ്റി അംഗങ്ങളായി നാരായണന്, രഘു, പ്രദീപ്, സുരേന്ദ്രന്, അനിത എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: