മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ അരിമ്പ്ര-മോങ്ങം, അരിമ്പ്ര-തടപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏകോപനത്തോടെ ജനങ്ങള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീടുകളുള്ളതും ഒന്നിലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതുമായ അരിമ്പ്-മോങ്ങം-തടപ്പറമ്പ് പ്രദേശത്തെ റോഡിന്റെ തകര്‍ച്ച നാട്ടുകാരുടെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കയാണ്.
നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും നാട്ടുകാര്‍ക്ക് അനുകൂല നിലപാട് പഞ്ചായത്ത് സ്വീകരിക്കാത്തത് ജനകീയ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരിക്കയാണ്. തകര്‍ന്ന റോഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ഏകോപന സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് ഏകോപന സമിതി വ്യക്തമാക്കി. സമരത്തില്‍ ബിജെപി നേതാക്കളായ ശ്രീജിത്ത് അരിമ്പ്ര, വിനോദ്, വിജേഷ്, സുനില്‍ തുടങ്ങിയവരും സിപിഐഎം നേതാക്കളായ ഷെരീഫ്, നൗഫല്‍, വിജേഷ് തുടങ്ങിയവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: