ഊരകം: റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഊരകം പഞ്ചായത്തിലെ പുല്ലാഞ്ചല് കരിങ്കല്‍ ക്വാറി അപകടഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാരുടെ പരാതി.
ഏഴാം വാര്‍ഡില്‍ കോങ്കടപ്പാറക്ക് സമീപമാണ് ഈ ക്വാറി. നൂറുമീറ്റര്‍ നീളത്തില്‍ റോഡിനോട് ചേര്‍ന്നാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. ആഴമേറിയതും വെള്ളം നിറഞ്ഞ് നില്‍ക്കുന്നതുമായതിനാല്‍ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. അപകടമേഖലയായി ഇവിടം മാറിയിരിക്കുന്നു.
പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടങ്ങള്‍ ഒഴിവാകുന്നത്. കരിങ്കല്‍, ചെങ്കല്‍ ക്വാറികളില്‍ നിന്നുള്ള ലോറികളും ബസുകളും മറ്റ് അനേകം വാഹനങ്ങളുടെ ഇതിലെ കടന്നുപോകുന്നുണ്ട്. കൊടുംവളവും കുത്തനെയുള്ള ഇറക്കവും വീതികുറഞ്ഞ റോഡ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ക്വാറിയിലേക്ക് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ബൈക്ക് യാത്രികര്‍. ക്വാറിയിലെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബൈക്ക് മറിഞ്ഞത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തെരുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയില്‍ ഇതിലെയുള്ള ഡ്രൈവിംഗ് ശ്രമകരമാണ്. അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇവിടെ തെരുവുവിളക്ക് സ്ഥാപിക്കണമെന്നും റോഡിന് പാര്‍ശ്വഭിത്തി നിര്‍മ്മിക്കണമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി.ഉണ്ണി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: