കൊട്ടാരക്കര: കഴിഞ്ഞദിവസം വിജയവാഡയില്‍ വച്ച് മഞ്ഞപിത്തം ബാധിച്ചു മരിച്ച സിആര്‍പിഎഫ് ജവാന്‍ പെരുംകുളം സന്ദീപ് ഭവനില്‍ സന്ദീപ് കുമാറിന് നാട് കണ്ണീരോട് വിട നല്‍കി. ഇന്നലെ രാവിലെ എട്ടിന് കൊട്ടാരക്കര നിന്നും വിലാപയാത്രയായി മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോഴേക്കും നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. സിആര്‍പിഎഫ് എസ്പി സജീവ്, ഡിവൈഎസ്പി കെ.എം.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സിആര്‍പിഎഫ് സംഘവും കൊട്ടാരക്കര എസ്‌ഐ ബെന്നിലാലുവും മൃതദേഹത്തെ അനുഗമിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ചിതയിലേക്കെടുത്തപ്പോള്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്‍.ദിവാകരന്‍ മാല ചാര്‍ത്തി. സ്വയംസേവകര്‍ അന്ത്യപ്രണാമം നല്‍കി. തുടര്‍ന്ന് സിആര്‍പിഎഫ് എസ്പി സജീവ് റീത്ത് സമര്‍പ്പിച്ചു. സൈനികന് അന്തിമാഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബ്യൂഗിള്‍ മുഴക്കിശേഷം മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. എംഎല്‍എ അയിഷാപോറ്റി, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി പൂത്തൂര്‍ തുളസി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ആര്‍.രാജേഷ്, സിപിഎം ഏരിയസെക്രട്ടറി ബേബി, ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍, കെ.വി.സന്തോഷ്ബാബു, ദീപക്, വിവിധ രാഷ്‌ട്രീയകഷിനേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
















