മാനന്തവാടി : വയനാട്ടില്‍നിന്നും ഹോക്കി മത്സരത്തിന് കൊണ്ടുപോയ നാല് ആദിവാസി കുട്ടികളെ തിരിച്ച് വീടുകളിലെത്തിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചതായി പരാതി. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് തിരുവനന്തപുരംമുതല്‍ വയനാട് വരെ തനിച്ച് യാത്ര ചെയ്യിപ്പിച്ചത്. കേരള സ്പോര്‍ട്സ് കൗണ്‍സിലാണ് കുട്ടികളെ കേരളത്തിന് വേണ്ടി കളിക്കാനായി ഹരിയാനയിലേക്ക് കൊണ്ടുപോയത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അരുണ്‍ദാസ്, സുമിത്, ജിത്തു, മിഥുന് എന്നി കുട്ടികളെയാണ് ഹരിയാനയിലേക്ക് കൊണ്ടുപോയത്. അംബേദ്ക്കര്‍ സ്ക്കൂളിലെ കോച്ചാണ് കുട്ടികളെ വയനാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് സ്പോര്‍ട്സ് കണ്്സിലില് ഏല്പിച്ചത്. തരികെ ഞായറാഴ്ച കുട്ടികളുമായെത്തിയ സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍ തിരുവനന്തപുരത്തുനിന്നും നാല് കുട്ടികളെ ട്രെയിനില്‍ തനിച്ച് കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നെന്ന് അരുണ്‍ദാസിന്റെ പിതാവ് അച്ചപ്പന്‍ പറഞ്ഞു. രാത്രി എട്ടരയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കുട്ടികള്‍ ഓട്ടോ പിടിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തുകയും അവിടെനിന്നും മാനന്തവാടി ബസ്സില്‍ കയറി 11.30 ഓടെയാണ് മാനന്തവാടിയിലെത്തിയത്. പനമരം കണിയാമ്പറ്റ മാനന്തവാടി എന്നിവിടങ്ങളിലായാണ് കുട്ടികള്‍ ഇറങ്ങിയത്. രക്ഷിതാക്കള്‍ കുട്ടികളെ ബസ്സിറങ്ങുന്നിടത്തുനിന്നും കൊണ്ടുപോവുകയാണുണ്ടായത്. മാനന്തവാടിയിലെത്തിയ േശഷം അരുണ്‍ദാസിന്റെ പിതാവ് മാനന്തവാടി പോലിസിലും എംഎല്‍എ ഐ.സി.ബാലകൃഷ്ണനെയും അറിയിച്ചിരുന്നു. പത്താംക്ലാസ്സില്‍ പഠിക്കുന്ന നാല്വിദ്യാര്ത്ഥികളെ ദീര്‍ഘദൂരം തനിച്ച് യാത്രചെയ്യിപ്പിച്ചതിനെതിരെ പ്രതിഷേധമുയരുകയാണ്. എന്നാല്‍ തിരുവനന്തപുരന്തപുരത്തുനിന്നും കോഴിക്കോട്നിന്നും കുട്ടികളുമായും രക്ഷിതാക്കാളുമായും ബന്ധപ്പെടുകയും രക്ഷിതാക്കളുടെ സമ്മതപ്രകാരമണ് കുട്ടികളെ വിട്ടതെന്നുമാണ് അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: