മാനന്തവാടി /കല്‍പ്പറ്റ : വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക്മൂലം ജില്ലയില്‍ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റി. 71 ശതമാനം ജീവനക്കര്‍ പണിമുടക്കിയതായി സര്‍വ്വീസ് സംഘടനകള്‍ അവകാശപ്പെട്ടു. ജില്ലയില്‍ ഇരുപത് ഓഫീസുകള്‍ അടഞ്ഞുകിടന്നു. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം മറികടന്നും ജീവനക്കാര്‍ പണിമുടക്കിലേര്‍പ്പെട്ടു. ഓഫീസികളിലെത്തിയ സാധരണക്കാര്‍ക്ക് കാര്യം സാധിക്കാതെ മടങ്ങേണ്ടിയും വന്നു. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
ഇരുളം, നൂല്‍പ്പുഴ, നടവയല്‍ വില്ലേജ് ഓഫിസുകള്‍ രാവിലെ അടഞ്ഞുകിടന്നെങ്കിലും ബത്തേരി തഹസില്‍ദാറുടെ ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലയില്‍ ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന അദ്ധ്യാപകരും ജീവനക്കാരും ഇന്നലെ പണിമുടക്കിലേര്‍പ്പെട്ടു. സമരം പൂര്‍ണ്ണ വിജയമായിരന്നെന്ന് ഫെറ്റോ യോഗം വിലയിരുത്തി.
യോഗത്തില്‍ കെ.ടി.സുകുമാരന്‍, ടി.സുദര്ശനകുമാര്, മണി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: