കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 12നും 18നും ഇടയില്‍ പ്രായമുള്ള കൊച്ചിയിലെ 1200-ാളം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ‘ജനറേഷന് ഇസെഡ്’ സര്‍വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം പേരും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ അനുകൂലിച്ചു.
ഇതില്‍ 56 ശതമാനം പേരും ഇലട്രോണിക് ഉപകരണങ്ങളാണ് ഓണ്‍ലൈനായി വാങ്ങുന്നത്.
ആണ്‍കുട്ടികള്‍ക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങളോട് കൂടുതല്‍ താല്പര്യം – 59 ശതമാനം. പെണ്‍കുട്ടികളില്‍ 26 ശതമാനം പേര് മാത്രമേ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നുള്ളൂ. അവര്‍ മുഖ്യമായും പുസ്തകങ്ങളും (40 ശതമാനം) വസ്ത്രങ്ങളു (30 ശതമാനം)മാണ് ഇഷ്ടപ്പെടുന്നത്. ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കായി ലാപ്ടോപ്, ഡസ്ക്ടോപ് എന്നിവ ഉപയോഗിക്കുന്ന അത്ര തന്നെ വിദ്യാര്‍ഥികള്‍ സ്മാര്‍ട് ഫോണുകളെയും ആശ്രയിക്കുന്നു എന്നതാണ് പുതിയൊരു പ്രവണത.
സാമൂഹ്യ മാധ്യമങ്ങളില്‍ 88 ശതമാനത്തോടെ ഫേസ്ബുക്കാണ് മുന്നില്‍. 66 ശതമാനവുമായി ഗൂഗിള്‍ രണ്ടാം സ്ഥാനത്താണ്. ട്വിറ്ററും തീരെ പിറകിലല്ല, സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: