നീണ്ട് ഇടതൂര്‍ന്ന ഭംഗിയുള്ള മുടി എല്ലാവരുടേയും സ്വപ്നമാണ്. നല്ലപോലെ മുടിയുണ്ടെങ്കിലും പരിചരണം ശരിയായ രീതിയിലല്ലെങ്കില്‍ മുടി കൊഴിയാന്‍ അതുമതി. മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യമാണ്. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.
ആദ്യമായി വേണ്ടത് മുടിയ്ക്കു ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ്. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. എന്നാല്‍ വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കാം. ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക. ചുരുണ്ട മുടി പെട്ടെന്നു ജട പിടിക്കാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇത്തരം മുടി കുറച്ചുകുറച്ചെടുത്ത് ചീകുന്നതായിരിക്കും നല്ലത്. നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്. ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും. ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. ഇതുപോലെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പുപയോഗിക്കുകയും ചെയ്യരുത്.
യാത്ര ചെയ്യുമ്പോഴും മറ്റും മുടി അഴിച്ചിടുന്നത് മുടിയുടെ തുമ്പു പിളരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
മുടിത്തുമ്പു പിളരുക മാത്രമല്ല, കാറ്റില്‍ മുടി ജട പിടിയ്ക്കുകയും ചെയ്യും. മുടി വരണ്ടുപോകാനുള്ള ഒരു കാരണം കൂടിയാണിത്. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് മുടി കെട്ടി വയ്ക്കേണ്ടതും വളരെ പ്രധാനം. കിടക്കുമ്പോള്‍ മുടി അഴിച്ചിടുന്നത് മുടിത്തുമ്പു പിളരാനിടയാക്കും. മുടിയുണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണമാണ്. ചൂടുകാറ്റ് ശക്തിയില്‍ മുടിയിലേക്ക് അടിയ്ക്കുമ്പോള്‍ മുടിത്തുമ്പു പെട്ടെന്ന് പിളരും.
മുടി സ്വാഭാവികരീതിയില്‍ ഉണക്കുകയാണ് നല്ലത്. മുടി കൂടിയ ചൂടില്‍ അയേണ്‍ ചെയ്യുന്നതും മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. മുടി അയേണ്‍ ചെയ്യണമെങ്കില്‍ തന്നെ മിതമായ ചൂടില്‍ ചെയ്യുക. ഷാംപൂവിന്റെ അമിത ഉപയോഗവും മുടിത്തുമ്പു പിളരാന്‍ ഇടയാക്കും. മുടി വരളുമ്പോള്‍ മുടിയുടെ തുമ്പു പിളരുന്നതാണ് ഇതിന് കാരണം. ഷാംപൂ ഉപയോഗം പരിമിതപ്പെടുത്തുക. ഹെര്‍ബല്‍ രീതികള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്. മുടിത്തുമ്പ് ഇടയ്ക്ക് വെട്ടുന്നതും മുടി പിളരുന്നത് ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: