ചീസ് റോള്‍സ്
ചേരുവകള്‍
റൊട്ടി-8 സ്ലൈസ്
കാപ്സിക്കം- 1 വലുത്
സവാള-1 വലുത്
കാരറ്റ്-1 വലുത്
പച്ചമുളക്-4-5 എണ്ണം
ചീസ്- മൂന്ന് ക്യൂബുകള്‍(ഗ്രേറ്റ് ചെയ്തത്)
മല്ലിയില-കുറച്ച്
ഉപ്പ്, കുരുമുളക്-പാകത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റൊട്ടി ഓരോ സ്ലൈസ് ആയെടുത്ത് അരികുകള്‍ മുറിച്ചുവയ്ക്കുക. കാപ്സിക്കം, സവാള, കാരറ്റ് എന്നിവ പൊടിയായരിഞ്ഞ്, മല്ലിയില, ചീസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായിളക്കി വയ്ക്കുക. ഒരു റൊട്ടിക്കഷ്ണം എടുക്ക് അതില്‍ കാപ്സിക്കം മിക്സില്‍ അല്പം നിറയ്ക്കുക. കൈ നനച്ചശേഷം റോള്‍ ആക്കുക. എല്ലാം ഇതേപോലെ തയ്യാറാക്കി ഒരു ട്രേയില്‍ നിരത്തി ഫ്രിഡ്ജില്‍ അല്പനേരം വയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് തയ്യാറാക്കി വച്ചിരിക്കുന്ന റോള്‍, എണ്ണ ചൂടാക്കിയശേഷം അതിലിട്ട് വറുത്ത് കോരുക. തക്കാളി കെച്ചപ്പും ചേര്‍ത്ത് വിളമ്പുക.
പാലക്-പനീര്‍ ടിക്ക
പാലക് ചീര പൊടിയായരിഞ്ഞത്-രണ്ട് കപ്പ്
പനീര്‍-250 ഗ്രാം
ഗ്രീന്‍പീസ്-കാല് കപ്പ്
ബീന്‍സ്, കാരറ്റ്, കോളിഫഌവര്‍ എന്നിവ
പൊടിയായരിഞ്ഞത്- കാല് കപ്പ് വീതം
പച്ചമുളക് പൊടിയായരിഞ്ഞത്- രണ്ടെണ്ണം
റൊട്ടി-മൂന്ന് സ്ലൈസ്
ഉപ്പ്, കുരുമുളക്പൊടി-പാകത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ നന്നായി ഉടയ്ക്കുക. പാലക് ചീര, പച്ചമുളക്, പച്ചക്കറികള്‍, റൊട്ടി നന്നായി ഉടച്ചത്, ഉപ്പ്, കുരുമുളക് പൊടി എന്നിവ തമ്മില്‍ നന്നായിളക്കി യോജിപ്പിച്ച ശേഷം ടിക്കികള്‍ തയ്യാറാക്കുക. ഇവ ചൂടായ എണ്ണയിലിട്ട് വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരുക.
വെജിറ്റബിള്‍ വട
കടലപ്പരിപ്പ്- രണ്ടരക്കപ്പ് (കുതിര്‍ത്തത്)
തുവരപ്പരിപ്പ്- അരക്കപ്പ് (കുതിര്‍ത്തത്)
പുതിനയില-രണ്ട് ടേബിള്‍ സ്പൂണ്‍
(പൊടിയായരിഞ്ഞത്)
പച്ചമുളക്-നാലെണ്ണം (പൊടിയായരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
സവാള-ഒന്ന് (പൊടിയായരിഞ്ഞത്)
ഉലുവയില-ഒരു കപ്പ് പൊടിയായരിഞ്ഞത്
മല്ലിയില- ഒരു കപ്പ് പൊടിയായരിഞ്ഞത്
കാരറ്റ്- ഗ്രേറ്റ് ചെയ്തത്- ഒരെണ്ണം
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് തരം പരിപ്പുകളും കഴുകി തരുതരുപ്പായി അരച്ചുവയ്ക്കുക. ഇതൊരു ബൗളിലേക്ക് പകരുക. മറ്റുചേരുവകളും ചേര്‍ത്തിളക്കി വയ്ക്കുക. ഇതില്‍ അല്പം എടുത്ത് വടയുടെ ആകൃതിയിലാക്കി ചൂടെണ്ണയിലേക്ക് ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
പനീര്‍ ടിക്ക
പനീര്‍-250 ഗ്രാം, കാപ്സിക്കം, സവാള, നാരങ്ങ-ഒരെണ്ണം വീതം, മുളകുപൊടി-1 ടീസ്പൂണ്‍, എണ്ണ-രണ്ട് ടീസ്പൂണ്‍. ടൊമാറ്റോ കെച്ചപ്പ്-രണ്ട് ടീസ്പൂണ്‍, പാവ് ബജി മസാല-
ഒരു ടീസ്പൂണ്‍, ചാട്ട് മസാല-ഒരു ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
റെഡ് ചില്ലി സോസ്- ഒരു ടീസ്പൂണ്‍
സോയാസോസ്-അര ടീസ്പൂണ്‍. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍, കാപ്സിക്കം, സവാള എന്നിവ സമചതുരക്കഷ്ണങ്ങള്‍ ആക്കുക. നാരങ്ങാനീരിനൊപ്പം എല്ലാ ചേരുവകളും ഇതില്ച്ചേര്ത്ത് യോജിപ്പിക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ നിരത്തുക. ഒരു മണിക്കൂര്‍ ഇങ്ങനെ വയ്ക്കുക. മൈക്രോവേവ് ഓവന്റെ താപനില 200 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ച് ചൂടാക്കി 20 മിനിട്ട് ബേക്ക് ചെയ്തു വാങ്ങുക. നാരാങ്ങാ കഷ്ണങ്ങള്‍കൊണ്ട് അലങ്കരിച്ച് വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: